പന്തീരാങ്കാവ്: പെരുമണ്ണക്കും പുറ്റേക്കടവിനുമിടയിൽ എത്ര ദൂരം യാത്ര ചെയ്താലും യാത്രാനിരക്ക് 10 രൂപ മാത്രം. മൂന്നര കിലോമീറ്ററോളം ദൂരത്തെ യാത്രാപ്രശ്നം പരിഹരിക്കാൻ തുടങ്ങിയ 'ജനകീയം' സർവിസാണ് ജനങ്ങൾക്ക് ആശ്വാസമാകുന്നത്. വർഷങ്ങൾക്കുമുമ്പ് ഇൗ റൂട്ടിൽ ജനകീയ ജീപ്പ് സർവിസ് ആരംഭിച്ചിരുന്നു. പിന്നീട് മിനി ബസിന് അനുമതി കിട്ടിയതോടെയാണ് ജീപ്പ് യാത്ര നിർത്തിയത്. എന്നാൽ, മാസങ്ങൾക്കകം ബസുകൾ റൂട്ട് മാറ്റി ഒാടിയതോടെ യാത്രക്കാർ പൊറുതിമുട്ടി. തുടർന്ന് വീണ്ടും ജനകീയ സർവിസിനായി മുറവിളി ഉയർന്നു. 3.5 ലക്ഷം രൂപ മുടക്കിയാണ് മിനി വാൻ നാട്ടുകാർ ഒത്തുകൂടി വാങ്ങിയത്. സ്വാശ്രയ സംഘങ്ങളും കുടുംബശ്രീയും മറ്റ് ഗുണഭോക്താക്കളും വിഹിതമെടുത്താണ് 'ജനകീയ'ത്തിെൻറ ഒാട്ടം. 50 രൂപ ഒാേട്ടാ വാടകയുള്ള സ്ഥലത്തേക്ക് 10 രൂപക്കാണ് സർവിസ്. വിദ്യാർഥികൾക്ക് ഇളവുണ്ട്. രണ്ട് രൂപയാണ് യാത്രാ നിരക്ക്. 'ജനകീയം' ജില്ല പഞ്ചായത്തംഗം സി. ഉഷ ഉദ്ഘാടനം ചെയ്തു. പെരുമണ്ണ പഞ്ചായത്തംഗം എൻ.കെ. ഷെരീഫ, കെ.പി. ഷിജു, പുനത്തിൽ മുജീബ്, എൻ.കെ. അജയൻ എന്നിവർ സംസാരിച്ചു. janakeeyam1.jpg janakeeyam2.jpg പെരുമണ്ണ പുറ്റേകടവിലെ ജനകീയം മിനിവാൻ ജില്ല പഞ്ചായത്തംഗം സി. ഉഷ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.