തിരുവമ്പാടി: തിരുവമ്പാടി - ആനക്കാംപൊയിൽ - മറിപ്പുഴ പൊതുമരാമത്ത് റോഡ് 12 മീറ്ററായി നവീകരിക്കാൻ പദ്ധതിയൊരുങ്ങുന്നു. ജോർജ് എം. തോമസ് എം.എൽ.എയുടെ നേതൃത്വത്തിലാണ് റോഡ് വികസനത്തിന് പദ്ധതി ആവിഷ്കരിച്ചത്. റോഡ് നവീകരിക്കാൻ 30 കോടി സർക്കാറിൽനിന്നു ലഭ്യമാക്കുമെന്നാണ് എം.എൽ.എ വ്യക്തമാക്കിയത്. തിരുവമ്പാടി കറ്റ്യാട് മുതൽ മറിപ്പുഴ വരെയുള്ള 21 കി.മി. റോഡാണ് വികസിപ്പിക്കുന്നത്. നിലവിൽ എട്ടു മീറ്ററാണ് റോഡിെൻറ വീതി. ഇരുവശങ്ങളിലും രണ്ട് മീറ്റർ വീതമാണ് റോഡിെൻറ വീതി കൂട്ടുക. വയനാട്ടിലേക്കുള്ള നിർദിഷ്ട ചുരമില്ലാപാതയായ ആനക്കാംപൊയിൽ - കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രാഥമിക സാധ്യത പഠനം പൂർത്തിയായിരുന്നു. കഴിഞ്ഞ ബജറ്റിൽ തുരങ്കപാതയുടെ തുടർ നടപടികൾക്കായി 20 കോടി വകയിരുത്തി. മറിപ്പുഴവരെയാണ് നിലവിൽ ഗതാഗത യോഗ്യമായ പൊതുമരാമത്ത് റോഡുള്ളത്. തുരങ്കപാതക്കുള്ള പുതിയ റോഡ് നിർമിക്കേണ്ടത് മറിപ്പുഴയിൽനിന്നാണ്. ഈ സാഹചര്യത്തിലാണ് തിരുവമ്പാടി മുതൽ മറിപ്പുഴ വരെയുള്ള റോഡ് മികച്ച നിലവാരത്തിൽ നവീകരിക്കാൻ പദ്ധതി ആവിഷ്കരിക്കുന്നത്. പദ്ധതിയുടെ മുന്നോടിയായി റോഡിെൻറ ഇരുവശങ്ങളിലുമുള്ള സ്ഥലമുടമകളുടെ യോഗം തിരുവമ്പാടി, പുല്ലൂരാംപാറ എന്നിവടങ്ങളിൽ എം.എൽ.എ വിളിച്ചു ചേർത്തിരുന്നു. photo Thiru 1 12 മീറ്റർ വീതിയിൽ നവീകരിക്കാൻ പദ്ധതി ആവിഷ്കരിച്ച തിരുവമ്പാടി - ആനക്കാംപൊയിൽ - മറിപ്പുഴ റോഡ് റോഡ് വികസനം: നഷ്ടപരിഹാരം വേണമെന്ന് തിരുവമ്പാടി: തിരുവമ്പാടി കറ്റ്യാട് ജങ്ഷൻ മുതൽ മറിപ്പുഴ വരെയുള്ള റോഡ് നവീകരണത്തിന് സ്ഥലം വിട്ട് നൽകുന്നവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ജനകീയ കമ്മിറ്റി ആവശ്യപ്പെട്ടു. സജി കളപ്പുരയുടെ അധ്യക്ഷത വഹിച്ചു. രാജു മീമ്പള്ളിൽ, ജോയി പാറക്കൽ, റജി പുതുപ്പറമ്പിൽ, ജോസ് ഇടവഴിക്കൽ, ജേക്കബ് തറയിൽ, റോബിൻ ചമ്പക്കുളത്ത്, തങ്കച്ചൻ പെരുമാലിൽ, വിജയൻ മാഡോണനിരവിൽ, ബേബി പെരുമാലിൽ, ബാബു മാളിയേക്കൽ, ദേവസ്യ കൊട്ടാരം, ബോബൻ ഞള്ളത്തിൽ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ബേബി പെരുമാലിൽ (പ്രസി), ജോയി പാറക്കൽ (സെക്ര), റോബിൻ ചമ്പക്കുളത്ത് (ട്രഷ), സജി കളപ്പുര (വൈസ് പ്രസി) റജി പുതുപ്പറമ്പിൽ (ജോ. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.