കോട്ടമുഴി പുഴയോരത്ത് മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു കൊടിയത്തൂർ: രാത്രി കൊടിയത്തൂരിെൻറ വിവിധ ഭാഗങ്ങളിലെ മാലിന്യങ്ങൾ കോട്ടമുഴി വാട്ടർ അതോറിറ്റിയുടെ ടാങ്കിനു പരിസരത്ത് തള്ളുന്നത് പതിവാകുന്നു. പുഴയോരത്തും പുഴകളിലുമാണ് ചാക്കുകളിൽ കെട്ടിയ മാലിന്യങ്ങൾ തള്ളുന്നത്. മത്സ്യ മാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവയാണ് ഈ രീതിയിൽ തള്ളുന്നത്. ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങൾ കാക്കയും നായും മറ്റും കൊത്തി ദുർഗന്ധം വരുന്നതായി പരാതിപ്പെടുന്നു. കോട്ടമുഴി വാട്ടർ ടാങ്കിെൻറ അടുത്ത് തെരുവുവിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും, മാസങ്ങളോളമായി കത്തുന്നില്ല. തെരുവുവിളക്ക് പുനഃസ്ഥാപിക്കുകയും കാമറ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം. photo: Kdr1 kdr1a
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.