ജില്ലയിൽ ഒരാൾക്കു കൂടി ഡിഫ്തീരിയ കോഴിക്കോട്: ജില്ലയിൽ ഒരാൾക്കു കൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു. വില്ല്യാപ്പള്ളിയിൽനിന്നാണ് ഡിഫ്തീരിയ കേസ് റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച 2851 പേർ വൈറൽ പനിക്ക് ചികിത്സതേടിയതിൽ 57 പേർക്ക് കിടത്തിചികിത്സ നൽകി. ഡെങ്കിപ്പനി സംശയിക്കുന്ന 164 പേരിൽ 45 എണ്ണം സ്ഥിരീകരിച്ചു. നഗരസഭ പരിധിയിൽ മൂന്നും കക്കോടി, ബാലുശ്ശേരി, കാക്കൂർ എന്നിവിടങ്ങളിൽ അഞ്ചും ചേളന്നൂരിൽ ഒമ്പതും േബപ്പൂരിൽനിന്ന് നാലും കൊളത്തൂരിലും തലക്കുളത്തൂരിലുംനിന്ന് ഒരാൾ വീതവും ഡെങ്കിപ്പനിക്കാരായി എത്തി. തിരുവള്ളൂർ ചേളന്നൂർ എന്നിവിടങ്ങളിൽനിന്ന് എലിപ്പനിക്കേസുകൾ ഒാരോന്നുവീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 276 പേർ വയറിളക്കത്താലും മൂന്ന് പേർ മഞ്ഞപ്പിത്തത്താലും ചികിത്സതേടി. നഗരസഭ പരിധിയിൽ മൂന്ന് പേർക്കും തലക്കുളത്തൂരിൽ ഒരാർക്കുമാണ് മഞ്ഞപ്പിത്തം. എച്ച്1എൻ1 പരിശോധനക്ക് 35 പേരുടെ സാമ്പിൾ എടുത്തിട്ടുണ്ടെന്നും ജില്ല മെഡിക്കൽ ഒാഫിസിൽനിന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.