ഇത് സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങൾ യാഥാർഥ്യങ്ങളായി അംഗീകരിക്കുന്ന കാലം -എം.പി. വീരേന്ദ്രകുമാർ ഇത് സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങൾ യാഥാർഥ്യങ്ങളായി അംഗീകരിക്കുന്ന കാലം -എം.പി. വീരേന്ദ്രകുമാർ കോഴിക്കോട്: മുമ്പ് സോഷ്യലിസ്റ്റുകൾ ഉയർത്തിയ മുദ്രാവാക്യങ്ങളെല്ലാം യാഥാർഥ്യങ്ങളായി ലോകം അംഗീകരിക്കുന്ന കാലമാണിതെന്ന് എം.പി. വീരേന്ദ്രകുമാർ എം.പി. സമത വിചാരകേന്ദ്രത്തിെൻറ കീഴിൽ ഡോ. രാം മനോഹർ ലോഹ്യയുടെ 50ാം ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരം ജനങ്ങൾക്ക്, കൃഷിഭൂമി കൃഷിക്കാരന് തുടങ്ങിയ മുദ്രാവാക്യങ്ങളെല്ലാം സോഷ്യലിസ്റ്റുകൾ മുമ്പ് ഉയർത്തിയതാണ്. അടിയന്തരാവസ്ഥ കാലത്ത് മൗലികാവകാശങ്ങൾക്കുവേണ്ടിയാണ് തങ്ങൾ പോരാടിയത്. വെള്ളത്തിനുവേണ്ടി ആദ്യപോരാട്ടം പ്ലാച്ചിമടയിൽ നടത്തിയത് സോഷ്യലിസ്റ്റ് പാർട്ടിയാണ്. സോഷ്യലിസ്റ്റ് പാർട്ടി പിരിച്ചുവിടരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.എസ്. ശ്രീധരൻപിള്ള മുഖ്യപ്രഭാഷണം നടത്തി. സമത വിചാരകേന്ദ്രം പ്രസിഡൻറ് ചമ്മന ഹരിദാസ് അധ്യക്ഷത വഹിച്ചു. സോഷ്യലിസ്റ്റ് വിദ്യാർഥി സംഘടനയായ ഐ.എസ്.ഒയുടെ മുൻ സംസ്ഥാന പ്രസിഡൻറുമാരായ കായിക്കര ബാബു, എം. വീരാൻകുട്ടി, തോമസ് ബാബു, വി.എം. നാരായണൻ എന്നിവരെ ആദരിച്ചു. വിനോദ് സിങ് ചെറിയാൻ, അബ്രഹാം ബെൻഹർ, സി. ഹരി, അബ്രഹാം മാനുവൽ, എൻ.സി. മോയിൻകുട്ടി, ടി.കെ. ബാലഗോപാലൻ, നെയ്യാറ്റിൻകര രവി എന്നിവർ സംസാരിച്ചു. പി.പി. രാജൻ സ്വാഗതവും ഇ.വി. രാജൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.