സി.എ. റസാഖിന്​ അമേരിക്കൻ സർവകലാശാലയുടെ ഡി. ലിറ്റ്​

സി.എ. റസാഖിന് അമേരിക്കൻ സർവകലാശാലയുടെ ഡി. ലിറ്റ് കോഴിക്കോട്: അന്താരാഷ്ട്ര മൈൻറ് ട്യൂൺ പരിശീലകനും ഹാപ്പി ലൈഫ് കോച്ച് ഫൗണ്ടറും സി.ഇ.ഒയുമായ സി.എ. റസാഖിന് അമേരിക്കയിലെ കിങ്സ് യൂനിവേഴ്സിറ്റിയുടെ ഡി. ലിറ്റ്. 11 രാഷ്ട്രങ്ങളിൽ കുടുംബങ്ങൾക്കുവേണ്ടി ഫലപ്രദമായി നടന്നുവരുന്ന പരിശീലനങ്ങളെ പരിഗണിച്ചാണ് റസാഖിനെ ഡോക്ടർ ഓഫ് ലെറ്റേഴ്സ് പുരസ്കാരം നൽകി ആദരിക്കുന്നതെന്ന് സർവകലാശാല പ്രസിഡൻറ് ഡോ.എസ്. സെൽവിൻകുമാർ അറിയിച്ചു. ആഗോള തലത്തിൽ പതിനയ്യായിരത്തോളം അംഗങ്ങളുള്ള തുടർപരിശീലന കൂട്ടായ്മയായ 'ഇക്കോ വേവ്സി​െൻറ' 'മനം ശുദ്ധമാക്കാം, മണ്ണ് സുന്ദരമാക്കാം' എന്ന പരിസ്ഥിതിദൗത്യത്തെ സർവകലാശാല പ്രത്യേകം ശ്ലാഘിച്ചിട്ടുണ്ട്. മൈൻറ്ട്യൂൺ, ഫാമിലിട്യൂൺ പരിശീലനങ്ങളിൽ, മനസ്സി​െൻറ താളാത്മകതയിലൂടെ അനേകം കുടുംബങ്ങളിൽ ഇണപ്പൊരുത്തത്തി​െൻറ സ്വരലയം തീർക്കാൻ സി.എ. റസാഖിന് കഴിെഞ്ഞന്ന് സർവകലാശാല കുറിപ്പിൽ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ കിനാലൂർ ചിറ്റാരിക്കൽ മമ്മു ഹാജിയുെടയും മറിയത്തി​െൻറയും മകനായ റസാഖ്, മെക്കാനിക്കൽ എൻജിനീയറിങ്ങിനും എം.ബി.എക്കുംശേഷം ട്രാൻസാക്ഷനൽ അനാലിസിസ് (ടി.എ) ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ് (എൻ.എൽ.പി), തീം സെസ്റ്റേർഡ് ഇൻററാക്ഷൻ (ടി.സി.െഎ), മൈൻറ്പവർ, കൗൺസലിങ്, ഇ.ഡി.പി, എഫ്.ടി.പി, പബ്ലിക് സ്പീക്കിങ്, മോട്ടിവേഷനൽ സ്പീക്കിങ് എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. വി.ടി. കുഞ്ഞാലിയുടെ മകൾ റഹ്മത്താണ് ഭാര്യ. അസീൽ ഫുആദ്, അദീൽ ഫാദി എന്നിവർ മക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.