വിനോദസഞ്ചാര വികസനത്തിന്​ സമഗ്ര പദ്ധതി ഒരുങ്ങുന്നു

വിനോദസഞ്ചാര വികസനത്തിന് സമഗ്ര പദ്ധതി ഒരുങ്ങുന്നു മുഖം മിനുക്കാനൊരുങ്ങി കോഴിക്കോട് കോഴിക്കോട്: മലബാർ ആസ്ഥാനമായിട്ടും വിനോദസഞ്ചാര മേഖലയിൽ സംസ്ഥാനത്ത് ഏറെ പിറകിലായ കോഴിക്കോടിനായി പുതിയ പദ്ധതികളൊരുങ്ങുന്നു. വിനോദസഞ്ചാര മേഖലക്ക് സമഗ്രമായ വികസന പദ്ധതി രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ജില്ല ഭരണകൂടം ആരംഭിച്ചു. ഇതി​െൻറ ഭാഗമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നേതൃത്വത്തിൽ ജൂലൈ ഒമ്പതിന് കോഴിക്കോട് ഹോട്ടൽ ഹൈസണിൽ ജില്ലതല സെമിനാർ നടത്തുമെന്ന് കലക്ടർ യു.വി. ജോസ് അറിയിച്ചു. സെമിനാറിൽ കോഴിക്കോടി​െൻറ ചരിത്രവും പൈതൃകവും ടൂറിസം കേന്ദ്രങ്ങളും ഉൽപന്നങ്ങളും, വിപണനവും പ്രചാരണവും, ഉത്തരവാദിത്ത ടൂറിസം സാധ്യതകൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ സംസാരിക്കും. ഇതിൽനിന്നുള്ള ആശയങ്ങൾ ഉൾപ്പെടുത്തി നിലവിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും പുതിയ കേന്ദ്രങ്ങളുടെ സാധ്യതകളും പരിശോധിച്ച് പദ്ധതികൾക്ക് രൂപം നൽകും. കോഴിക്കോടി​െൻറ സാധ്യതകൾക്കനുസരിച്ച് ടൂറിസം വ്യവസായ സംരംഭകരെ കണ്ടെത്തുക, ആവശ്യമായ േപ്രാത്സാഹനങ്ങൾ നൽകുക എന്നിവയും സെമിനാറി​െൻറ ഭാഗമായി നടപ്പാക്കും. വാസ്കോഡഗാമയുടെ ആഗമനം മുതൽ വൈദേശികമായി നിലനിന്നിരുന്ന വ്യാപാര വാണിജ്യ ബന്ധങ്ങളും കോഴിക്കോടി​െൻറ ചരിത്രവും സംസ്ക്കാരവും വർത്തമാനകാല വിനോദ സഞ്ചാര മേഖലക്ക് ഗുണം ചെയ്യുന്ന രീതിയിലുള്ള പദ്ധതികളുടെ രൂപപ്പെടുത്തലും പ്രാദേശിക ജനതക്ക് വിനോദസഞ്ചാര മേഖലയിലുള്ള പങ്ക് ഉറപ്പിക്കുന്ന രീതിയിലുള്ള പദ്ധതികളുടെ ആവിഷ്ക്കരണവും സെമിനാറിലുണ്ടാവും. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെടുന്ന വ്യവസായ സംരംഭകർ, പഞ്ചായത്ത് തലം മുതൽ മുകളിലേക്കുള്ള ജനപ്രതിനിധികൾ, വിവിധ മേഖലകളിലെ വിദഗ്ധർ, വ്യാപാര വ്യവസായ സംഘടനാ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരാണ് സെമിനാറിൽ പങ്കെടുക്കുക. രജിസ്േട്രഷന് ഡി.ടി.പി.സി ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 9961702406, 9400448410, 9446564419, 9446254093. വെബ്സൈറ്റ്: www.dtpckozhikode.com. ഇ-മെയിൽ: info@dtpckozhikode.com.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.