ഡി.എം.ആർ.സി ഓഫിസ് പൂട്ടൽ: ആശങ്കയറിയിച്ച് എം.കെ. രാഘവൻ എം.പി കോഴിക്കോട്: വികസന പ്രതീക്ഷകൾക്ക് തിരിച്ചടിയെന്നപോലെ ഡി.എം.ആർ.സിയുടെ കോഴിക്കോട് ഓഫിസ് പൂട്ടിയ സംഭവത്തിൽ ആശങ്കയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എം.കെ. രാഘവൻ എം.പി ഫാക്സ് സന്ദേശമയച്ചു. ഡി.എം.ആർ.സിയെ കോഴിക്കോട് നിലനിർത്തണെമന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിനും മുമ്പ് കത്തയച്ചിരുന്നു. രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന കോഴിക്കോട്ട് ലൈറ്റ്മെേട്രാ പദ്ധതിക്ക് കേന്ദ്രാനുമതി കാത്തുനിൽക്കാതെ തുടങ്ങാമായിട്ടും പദ്ധതി വൈകുന്നതിൽ ആശങ്കയുണ്ട്. ഓഫിസ് പുനഃസ്ഥാപിക്കാൻ അടിയന്തരമായി ഇടപെടണമെന്നും എം.പി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.