പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും അത്തോളി: തലക്കുളത്തൂർ പഞ്ചായത്തിലെ എൻ.ആർ.ഇ.ജി യൂനിയെൻറ നേതൃത്വത്തിൽ തലക്കുളത്തൂർ . വേതനം 500 രൂപയാക്കി വർധിപ്പിക്കുക, തൊഴിൽദിനങ്ങൾ 200 ആക്കുക, തൊഴിൽ സമയം രാവിലെ ഒമ്പത് മണി മുതൽ നാല് മണി വരെയാക്കുക, തൊഴിലുറപ്പ് പ്രവർത്തകരോടുള്ള കേന്ദ്രസർക്കാറിെൻറ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. കെ. ബൈജു അധ്യക്ഷത വഹിച്ചു. പ്രസന്ന, കെ. പ്രീത എന്നിവർ സംസാരിച്ചു. photo kanathi jameela
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.