മിഠായിതെരുവ് തീപിടിത്തം: ചന്ദനത്തിരിയില്‍നിന്നെന്ന് സൂചന

കോഴിക്കോട്: മിഠായിതെരുവിലെ മോഡേണ്‍ ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍സിലെ അഗ്നിബാധയുടെ ഉദ്ഭവം ചന്ദനത്തിരിയില്‍നിന്നാണെന്നു സൂചന. അന്വേഷണ ഉദ്യോഗസ്ഥനായ ടൗണ്‍ സി.ഐ പി.എം. മനോജിന്‍െറ നേതൃത്വത്തിലുള്ള സംഘം കടയിലെ ജീവനക്കാരില്‍നിന്നും കടയുമായി ബന്ധമുള്ളവരില്‍നിന്നും മൊഴിയെടുത്തിരുന്നു. കടയിലെ പൂജാമുറിയില്‍ വിളക്കുവെക്കുകയും ചന്ദനത്തിരി കത്തിച്ചുവെക്കുകയും പതിവാണെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ബില്‍ഡിങ് ഉടമയുടെ കാര്യസ്ഥനാണ് വിളക്ക് കത്തിക്കാറുള്ളത്. അഗ്നിബാധയുണ്ടായ ദിവസവും പൂജാമുറിയില്‍ വിളക്കും ചന്ദനത്തിരിയും കത്തിച്ചിരുന്നു. ചന്ദനത്തിരിയില്‍ ഒന്ന് മുകള്‍നിലയിലേക്കു കൊണ്ടുപോകുന്നതിനിടെ അതിന്‍െറ അഗ്രഭാഗത്തുനിന്ന് ചാരത്തിനൊപ്പം തീപ്പൊരി വസ്ത്രത്തിലേക്ക് വീണ് അഗ്നിബാധക്കിടയാക്കിയതാകാം എന്നാണ് പൊലീസ് നിഗമനം. കടക്കുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ. കടയില്‍ എട്ട് സി.സി.ടി.വി കാമറ ഉണ്ടായിരുന്നു. അഗ്നിബാധയെ തുടര്‍ന്ന് കാമറയുടെ ദൃശ്യങ്ങള്‍ പതിഞ്ഞ ഹാര്‍ഡ് ഡിസ്കിന് കേടുപാട് സംഭവിച്ചിരുന്നു. ഇത് തിരുവനന്തപുരത്തെയോ എറണാകുളത്തെയോ ഫോറന്‍സിക് ലാബിലത്തെിച്ച് ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കഴിഞ്ഞ ദിവസം സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്ക് ഫോറന്‍സിക് വിദഗ്ധര്‍ തിരിച്ചറിഞ്ഞിരുന്നു. കടക്കുള്ളിലേക്ക് പുറത്തുനിന്നുള്ള ആരും എത്തിയിട്ടില്ളെന്നാണ് ജീവനക്കാരുടെ മൊഴി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകവഴി ഇതും സ്ഥിരീകരിക്കാനാകുമെന്ന് പൊലീസ് പറയുന്നു. കടക്കുള്ളില്‍നിന്നുണ്ടായ തീയുടെ ഉദ്ഭവം ഷോര്‍ട്ട് സര്‍ക്യൂട്ടല്ളെന്ന് ഫോറന്‍സിക് വിദഗ്ധരും ഫയര്‍ഫോഴ്സും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗവും നേരത്തേ സ്ഥിരീകരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT