സംവരണ അട്ടിമറി ആരോപണത്തിനിടെ കണ്ടിജന്‍റ് തൊഴിലാളി ഇന്‍റര്‍വ്യൂ പൂര്‍ത്തിയായി

കോഴിക്കോട്: 2017ലെ കോര്‍പറേഷന്‍ കണ്ടിജന്‍റ് തൊഴിലാളി നിയമനത്തിനുള്ള ഇന്‍റര്‍വ്യൂ നഗരസഭ ഓഫിസില്‍ പൂര്‍ത്തിയായി. 200 പേരെ നിയമിക്കാനായി 2000 പേരെയാണ് കോര്‍പറേഷന്‍ പരിഗണിച്ചത്. കഴിഞ്ഞ രണ്ടുതവണയും സംവരണതത്ത്വങ്ങള്‍ പാലിക്കുന്നില്ളെന്ന പരാതി നിലനില്‍ക്കെയാണ് പുതിയ നിയമനത്തിന് നടപടികള്‍ പുരോഗമിക്കുന്നത്. മേയര്‍ അധ്യക്ഷനും കോര്‍പറേഷന്‍ സെക്രട്ടറിയും ഹെല്‍ത്ത് ഓഫിസറും അംഗങ്ങളുമായ ഇന്‍ര്‍വ്യൂ ബോര്‍ഡാണ്് അഭിമുഖം നടത്തിയത്. കോര്‍പറേഷന്‍ കൗണ്‍സിലിനാണ് അന്തിമ നിയമന അധികാരം. 2011ലും 2014 ലും നടന്ന നിയമനങ്ങളില്‍ സംവരണതത്ത്വങ്ങള്‍ പാലിച്ചില്ളെന്നാണ് ആരോപണം നിലനില്‍ക്കുന്നത്. മുസ്ലിംകള്‍ക്ക് ഓപണ്‍ മെറിറ്റില്‍ കിട്ടേണ്ട സീറ്റുകള്‍ നിഷേധിച്ച് സംവരണ പ്രകാരം നിശ്ചിത എണ്ണം നിയമനം മാത്രം ഈ വര്‍ഷങ്ങളില്‍ നല്‍കിയെന്നാണ് പരാതി. 2011ല്‍ 99 പേര്‍ക്ക് നിയമനം നല്‍കിയപ്പോള്‍ 12 പേര്‍ മാത്രമാണ് മുസ്ലിം വിഭാഗത്തില്‍നിന്ന് ഉണ്ടായത്. 2014ല്‍ ജോലി കിട്ടിയ 160 പേരില്‍ മുസ്ലിം പ്രാതിനിധ്യം 17 ആയി. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ 50:50 അനുപാതത്തില്‍ നിയമനം നല്‍കി ഇതില്‍ ഒരുഭാഗം ഓപണ്‍ മെറിറ്റും ബാക്കി സംവരണ ലിസ്റ്റിലും വേണമെന്ന സുപ്രീംകോടതി ഉത്തരവിന് ഈ രീതി എതിരാണെന്നാണ് ആരോപണം. ഓപണ്‍ മെറിറ്റില്‍ മുസ്ലിംകള്‍ക്ക് നിയമനം നല്‍കാതെ സംവരണതത്ത്വ പ്രകാരം അര്‍ഹതപ്പെട്ട അവസരങ്ങള്‍ മാത്രം നല്‍കി അട്ടിമറി നടത്തിയെന്നാണ് ആരോപണം. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത എഴുത്തും വായനയുമറിയുന്നവരെയാണ് നിയമിക്കുന്നത്. സര്‍ക്കാര്‍ ശമ്പള സ്കെയിലിന് പുറമെ പ്രഫഷനല്‍ കോഴ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള പ്രത്യേക സ്കോളര്‍ഷിപ് ഉള്‍പ്പെടെ വിദ്യാഭ്യാസ സഹായം, ആശ്രിത നിയമനം, വാഷിങ്, സീസണല്‍ ഡ്രസ് അലവന്‍സ് തുടങ്ങിയവ കണ്ടിജന്‍റ് ജീവനക്കാര്‍ക്ക് കിട്ടും. കോര്‍പറേഷന്‍ ഓഫിസില്‍ പി.എസ്.സി എഴുതിയാല്‍ മാത്രം ലഭിക്കുന്ന തസ്തികകളില്‍ ലഭിക്കുന്ന ആശ്രിത നിയമനമാണ് ഇവര്‍ക്കും നല്‍കുന്നത്. കണ്ടിജന്‍റ് ജീവനക്കാരെ നിയമിക്കാന്‍ നഗരസഭ ആവശ്യപ്പെടും പ്രകാരം എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചുകാര്‍ പട്ടിക നല്‍കുകയും അതില്‍നിന്ന് മുണ്‍ഗണന ക്രമത്തില്‍ ഇന്‍റര്‍വ്യൂ ചെയ്ത ശേഷം നിയമിക്കുകയുമാണ് പതിവ്. 10 പേരെ നിയമിക്കാന്‍ 100 പേരുടെ ലിസ്റ്റാണ് എക്സ്ചേഞ്ചില്‍നിന്ന് നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT