നാഗ്ജി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാള്‍: വരവ് 6.13 കോടി, ചെലവ് 12.55 കോടി

കോഴിക്കോട്: രണ്ടു പതിറ്റാണ്ടിനുശേഷം കോഴിക്കോടിന്‍െറ മണ്ണിലേക്കത്തെിയ നാഗ്ജി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ വരവുചെലവ് കണക്കുകള്‍ക്ക് ചാമ്പ്യന്‍ഷിപ് കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം സംഘാടക സമിതിയുടെ അംഗീകാരം. വെള്ളിയാഴ്ച ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ 6,13,18,986 രൂപ വരവും 12,55,87,849 രൂപ ചെലവും 6,42,68,863 രൂപ നഷ്ടവും കാണിക്കുന്ന കണക്കുകളാണ് അംഗീകരിച്ചത്. വിവിധ ചെലവുകള്‍ക്കായി രണ്ടു കോടി 20 ലക്ഷം രൂപയോളം കൊടുത്തുതീര്‍ക്കാനുണ്ട്. ഇതുകൂടാതെ ടൂര്‍ണമെന്‍റ് ഇനത്തില്‍ പ്രസിഡന്‍റിന് മാത്രം അഞ്ചു കോടി ആറു ലക്ഷം രൂപയോളം ബാധ്യതയായിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അഞ്ചു മുതല്‍ 21 വരെ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് നാഗ്ജി ടൂര്‍ണമെന്‍റ് നടന്നത്. ടീമുകളുടെ പങ്കാളിത്തത്തിന് 3,39,13,181 രൂപയും എയര്‍ ടിക്കറ്റിനത്തില്‍ 2,04,68,377 രൂപയും താമസം, ഭക്ഷണം എന്നിവക്കായി 3,07,99,618 രൂപയും കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഫ്ളഡ്ലിറ്റ് അറ്റകുറ്റപ്പണിക്കും പ്രവര്‍ത്തിക്കാനുമായി 33,76,375 രൂപയുമാണ് വിനിയോഗിച്ചത്. ഗ്രൗണ്ടുകളുടെ നിര്‍മാണത്തിനും പരിപാലനത്തിനുമായി 1,33,38,564 രൂപയും ഗ്രൗണ്ട് നനക്കുന്നതിന് വെള്ളം എത്തിക്കാന്‍ 5,50,000 രൂപയും മാച്ച് ഒഫീഷ്യല്‍സിന് വേതനമായി 20, 44,900 രൂപയും ബ്രാന്‍ഡിങ്ങിന് 45,30,550 രൂപയും പ്രൈസ്മണിക്കായി 30 ലക്ഷം രൂപയും ഉദ്ഘാടന, സമാപന ചടങ്ങുകള്‍ക്ക് ഉള്‍പ്പടെ 88,75,000 രൂപയും ചെലവായി. അതേസമയം, ടിക്കറ്റിനത്തില്‍ 46.68 ലക്ഷം രൂപയാണ് ഫുട്ബാള്‍ അസോസിയേഷന് ലഭിച്ചത്. സ്പോണ്‍സര്‍ഷിപ്പിലൂടെ 5.59 കോടി രൂപയും ലഭിച്ചു. ഇതില്‍ മോണ്ടിയാല്‍ സ്പോര്‍ട്സ് നാലു കോടിയും പി.കെ. സ്റ്റീല്‍സ്, ഇറാം മോട്ടോഴ്സ് എന്നിവര്‍ 75 ലക്ഷം രൂപ വീതവും നല്‍കി. ആദ്യ സീസണ്‍ സാമ്പത്തികമായി വലിയ ബാധ്യതയുണ്ടാക്കിയെങ്കിലും രണ്ടാം സീസണിലൂടെ നഷ്ടം നികത്താനാവുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. യോഗത്തില്‍ കെ.ഡി.എഫ്.എ വൈസ് പ്രസിഡന്‍റ് പി. കുട്ടിശങ്കരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ഹരിദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സി. പ്രിയേഷ്കുമാര്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.