മിഠായിതെരുവ് തീപിടിത്തം: സമഗ്രാന്വേഷണം വേണമെന്ന ആവശ്യം ശക്തം

കോഴിക്കോട്: മിഠായിതെരുവ് മേഖലയില്‍ അടിക്കടിയുണ്ടാവുന്ന തീപിടിത്തത്തില്‍ കാര്യക്ഷമമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തം. വിവിധ സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച് രംഗത്തത്തെി. കാലാവസ്ഥ വ്യതിയാനംമൂലവും മറ്റും അടുത്തകാലത്തായി പൊതുവേയും പ്രത്യേകിച്ച് മിഠായിതെരുവ്, എം.പി റോഡ് മേഖലയില്‍ തീപിടിത്തം പെരുകുന്ന സാഹചര്യത്തില്‍ കേരള അഗ്നിശമന വിഭാഗം ആധുനികവത്കരിക്കണമെന്നും ഒഴിവുകള്‍ നികത്തണമെന്നും ചെറുകിട ബില്‍ഡിങ് ഓണേഴ്സ് ആന്‍ഡ് ടെനന്‍റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സമഗ്രാന്വേഷണം വേണം. കെവിന്‍ ആര്‍ക്കേഡില്‍ ചേര്‍ന്ന യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സാം കുരുവിള അധ്യക്ഷത വഹിച്ചു. സി.സി. മനോജ്, എം.വി. മാധവന്‍, സി.ഇ. ചാക്കുണ്ണി, കെ. അബ്ദുള്‍ സലീം, എം.എ. ജോസ്, കെ.വി. മെഹബൂബ്, എം.യു. ബോബന്‍ എന്നിവര്‍ പങ്കെടുത്തു. ഏറ്റവും തിരക്കുപിടിച്ചതും പൈതൃകതെരുവായി നിലനിര്‍ത്താന്‍ തീരുമാനിച്ചതുമായ മിഠായിതെരുവില്‍ ഇടക്കിടെയുണ്ടാവുന്ന തീപിടിത്തങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്‍റ് അസ്ലം ചെറുവാടി ആവശ്യപ്പെട്ടു. മിഠായിതെരുവ് സന്ദര്‍ശിക്കുന്ന ആയിരക്കണക്കിന് പൊതുജനങ്ങളുടെയും ഷോപ്പു തൊഴിലാളികളുടെയും കച്ചവടക്കാരുടെയും ജീവസുരക്ഷക്ക് പ്രഥമപരിഗണന നല്‍കാന്‍ അധികൃതര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീപിടിത്തങ്ങളുണ്ടാകുമ്പോള്‍ പ്രഖ്യാപിക്കുന്ന നിയമങ്ങള്‍ പാലിക്കാത്തതാണ് എസ്.എം സ്ട്രീറ്റ് ദുരന്തത്തിന് കാരണമെന്ന് സംസ്ഥാന വ്യാപാരി വ്യവസായി സമിതി സിറ്റി മേഖല കമ്മിറ്റി. മുന്‍ മേയര്‍ വി.കെ.സി. മമ്മദ്കോയ രണ്ടരകോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. അത് ഗവണ്‍മെന്‍റിന് സമര്‍പ്പിക്കുന്നതിന് ജില്ല ഭരണകൂടത്തിനുണ്ടായിരുന്ന പോരായ്മയാണ് ദുരന്തത്തിന്‍െറ കാരണം. പ്രഖ്യാപനം നിലവില്‍വന്നിരുന്നെങ്കില്‍ ഫയര്‍ഫോഴ്സില്ലാതെതന്നെ 20 കേന്ദ്രങ്ങളിലായി വെള്ളം ചീറ്റുന്ന പദ്ധതിയായിരുന്നു, ഇത് നടപ്പാക്കാനുള്ള ആര്‍ജവം ഭരണകൂടം കാണിക്കണം. സി.വി. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. റഫീഖ്, മേച്ചേരി ബാബുരാജ്, പി. പ്രദീപ്കാമര്‍, ഷൈജു ചീക്കിലോട്, നിസാര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു. കുഞ്ഞിമോന്‍ നന്ദി പറഞ്ഞു. തീയണക്കാന്‍ ആവശ്യമായ വെള്ളം പെട്ടെന്ന് ലഭ്യമാവാതിരുന്നതാണ് മിഠായിതെരുവിലെ തീപിടിത്തം രൂക്ഷമാകാന്‍ കാരണമായതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല ജനറല്‍ സെക്രട്ടറി അഷ്റഫ് മൂത്തേടത്ത് അഭിപ്രായപ്പെട്ടു. 2.5 കോടി രൂപ ചെലവഴിച്ച് മാനാഞ്ചിറയില്‍നിന്ന് വെള്ളം പ്രത്യേക പൈപ്പ്ലൈനിലൂടെ എത്തിച്ചാല്‍ പട്ടണത്തിലെ തീപിടിത്തം എളുപ്പത്തില്‍ നിയന്ത്രിക്കാനാകുമെന്ന ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഉദ്യോഗസ്ഥരുടെ അഭിപ്രായം സര്‍ക്കാര്‍ അവഗണിച്ചത് ശരിയായില്ല. പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ തീപിടിത്തം നടക്കുമ്പോഴും ചര്‍ച്ച നടത്തി വാഗ്ദാനങ്ങള്‍ നടത്തുന്ന നടപടിയല്ല ആവശ്യം. തീപിടിത്തത്തിന് കാരണം വ്യാപാരികളാണെന്ന വാദത്തില്‍ കഴമ്പില്ല. വ്യാപാരികള്‍ക്ക് നേരിട്ട നഷ്ടം നികത്താന്‍ സര്‍ക്കാര്‍ സഹായിക്കണമെന് അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.