കോഴിക്കോട്: ബുധനാഴ്ച മിഠായിതെരുവിലുണ്ടായ തീപിടിത്തത്തിലും ദുരൂഹത മാറുന്നില്ല. ബുധനാഴ്ച തീപിടിച്ച തുണിക്കടയുടെ മൂന്നാംനിലയില്‍ നാല് ഗ്യാസ് സിലിണ്ടറുകള്‍ കണ്ടത്തെിയതാണ് സംശയത്തിനിടയാക്കിയത്. എല്ലാവരും ഭക്ഷണം കൊണ്ടുവരുന്നതിനാല്‍ കടയില്‍ പാചകമില്ളെന്ന് ജീവനക്കാര്‍ പറയുന്നു. പിന്നെയെന്തിനാണ് ഇത്രയും പാചകവാതക സിലിണ്ടറുകള്‍ സൂക്ഷിച്ചതെന്ന അന്വേഷണത്തിലാണ് പൊലീസും ഫയര്‍ഫോഴ്സ് അധികൃതരും. കെട്ടിടത്തിന്‍െറ താഴെ നിലയില്‍നിന്നും ആരംഭിച്ച തീപിടിത്തം മുകളിലെ നിലയില്‍ സൂക്ഷിച്ച സിലിണ്ടറുകളില്‍ പിടിച്ച് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ മിഠായിതെരുവ് മുഴുവന്‍ കത്തിച്ചാമ്പലാകുമായിരുന്നുവെന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടത്തില്‍ സിലിണ്ടറുണ്ടെന്ന വിവരം പരസ്യമായതോടെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടെ ആശങ്കയിലായി. കെട്ടിടത്തില്‍നിന്ന് 12.30ഓടെ അഗ്നിശമന വിഭാഗം കോണിവെച്ച് കയറി സിലിണ്ടറുകള്‍ താഴെ ഇറക്കിയതോടെയാണ് ആശ്വാസമായത്. തുണിക്കടയില്‍ ഗ്യാസ് സിലിണ്ടര്‍ എന്തിനാണെന്ന് വ്യക്തമല്ളെന്ന് ഫയര്‍ ഫോഴ്സ് പറഞ്ഞു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചിരുന്നതെന്നാണ് കടയിലെ ജീവനക്കാരന്‍ പറയുന്നത്. നാലെണ്ണത്തില്‍ ഒന്നില്‍മാത്രമേ ഗ്യാസ് ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പാചകവാതകം ഉപയോഗിച്ച് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നോ എന്നത് സംബന്ധിച്ച് ജില്ല സപൈ്ള ഓഫിസറോട് വിശദീകരണം തേടാനും അത് കണ്ടത്തെിയാല്‍ നിയമലംഘനമായി കണക്കാക്കി നടപടിയെടുക്കാനും ജില്ല കലക്ടര്‍ക്ക് അധികാരമുണ്ട്. കെട്ടിടത്തിന്‍െറ താഴെനിലയിലെ ശുചിമുറിക്കു സമീപത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍, അവിടെ തീക്കുള്ള സാധ്യതയൊന്നുമില്ളെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സഹാചര്യത്തിലാണ് ദുരൂഹത ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.