ഫറോക്ക്: നാലുഭാഗവും പുഴകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നുണ്ടെങ്കിലും കടലുണ്ടിക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. ചാലിയാറിന്‍െറ കൈവഴിയായ കടലുണ്ടിപ്പുഴയും വടക്കുമ്പാട് പുഴയും അറബിക്കടലും എല്ലാം കടലുണ്ടിയുടെ നാലു ചുറ്റിലും ഒഴുകിയിട്ടും കുടിക്കാന്‍ ഒരു തുള്ളിപോലും പറ്റാതെ തളരുകയാണ് കടലുണ്ടി നിവാസികള്‍. കോട്ടകടവ് പാലം, കല്ലമ്പാറ പാലം, കരുവന്‍തിരുത്തി കടവ് പാലം, പുല്ലികടവ് പാലം എന്നിവ കടന്നു വേണം കടലുണ്ടിയിലത്തൊന്‍. കിണറ്റില്‍നിന്ന് ഉപ്പു കലര്‍ന്ന വെള്ളവും, ഇരുമ്പ് അംശം കൂടിയ വെള്ളവും, ചളി കലര്‍ന്ന കലങ്ങിയ വെള്ളവുമാണ് കടലുണ്ടി പ്രദേശത്തുകാര്‍ക്ക് ലഭിക്കുക. കുടിവെള്ളത്തിനായി ബൃഹത്തായ പദ്ധതികളൊന്നും കടലുണ്ടിയില്‍ ഇല്ല. പ്രാദേശിക കുടിവെള്ള പദ്ധതികളാണ് ജനങ്ങളുടെ ആശ്രയം. ചാലിയം ലൈറ്റ് ഹൗസ്, ബീച്ച് റോഡ്, കടുക്കബസാര്‍, കപ്പലങ്ങാടി, കടലുണ്ടി കടവ് ഭാഗങ്ങളിലും മുരുക്കല്ലിങ്ങല്‍, വടക്കുമ്പാട്, മണ്ണൂര്‍ വളവിലെ ചില മേഖലകളിലും ഉപ്പുവെള്ളമാണ്. മണ്ണൂര്‍, കടലുണ്ടി, വടക്കുമ്പാട്, ചാലിയപ്പാടം, മുരുക്കല്ലിങ്ങല്‍ തുടങ്ങിയ വയല്‍പ്രദേശങ്ങളില്‍ ഇരുമ്പ് അംശം കൂടുതലുള്ളതും ചളി കലര്‍ന്ന് കലങ്ങിയതുമായ വെള്ളമാണ് ലഭിക്കുക.ചാലിയം അങ്ങാടി, കുന്നുമ്മല്‍, വട്ടപറമ്പ്, ആശുപത്രിപടി, കടലുണ്ടി ഇടച്ചിറ, പേടിയാട്ട്കുന്ന് എന്നിവിടങ്ങളിലാണ് കുടിവെള്ളമുള്ളത്. കക്കാട്, കോട്ടകടവ് , ലൈറ്റ് ഹൗസ് എന്നീ കുടിവെള്ള പദ്ധതികള്‍ ഉണ്ടെങ്കിലും കുടിക്കാന്‍ അനുയോജ്യമല്ല. എന്നാലും മറ്റ് ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ ഈ പദ്ധതികളെ ആശ്രയിക്കുന്നു. മുന്‍കാലങ്ങളില്‍ കിണറുകള്‍ നിര്‍മിച്ച് 32 ജലനിധി പദ്ധതികളും 15 പഞ്ചായത്ത് കുടിവെള്ള പദ്ധതികളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളം ലഭിക്കുന്ന പ്രദേശങ്ങളെ ആശ്രയിച്ചുവേണം പദ്ധതികള്‍ നടപ്പാക്കാന്‍ എന്നതിനാല്‍ പല പദ്ധതികളും വേണ്ടത്ര വിജയിക്കുന്നില്ല. ആകെ പ്രതീക്ഷ ജപ്പാന്‍ കുടിവെള്ള പദ്ധതിയാണ്. ഈ പദ്ധതി പ്രാവര്‍ത്തികമായാല്‍ കടലുണ്ടിയിലെ കുടിവെള്ള പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ. ഭക്തവത്സലന്‍ പറഞ്ഞു. 70 കിലോമീറ്റര്‍ കുഴല്‍ സ്ഥാപിക്കാനുള്ളതില്‍ 65 കിലോമീറ്ററും പൈപ്പ് സ്ഥാപിച്ചുകഴിഞ്ഞു. അഞ്ച് കിലോമീറ്റര്‍ മാത്രമേ പൈപ്പ് സ്ഥാപിക്കാനുള്ളൂ. അതിന്‍െറ പ്രവൃത്തി നടക്കുന്നതായും ജങ്ഷനുകളില്‍ മെയിന്‍ കുഴലില്‍നിന്ന് 42 സ്ഥലങ്ങളില്‍ കണക്ഷനുകളും നല്‍കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.