ജിന്ന് ചികിത്സക്കിടെ യുവതി മരിച്ച സംഭവം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചികിത്സകേന്ദ്രം അടിച്ചുതകര്‍ത്തു

നാദാപുരം: പുറമേരി മാളുമുക്കില്‍ ജിന്ന് ചികിത്സക്കിടെ തീപൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മന്ത്രവാദിനി വാടകക്ക് താമസിച്ച വീട് അടിച്ചുതകര്‍ത്തു. തയ്യുള്ളതില്‍ ഇസ്മായിലിന്‍െറ ഉടമസ്ഥതയിലുള്ളതാണ് വീട്. ഇവിടെയായിരുന്നു മന്ത്രവാദിനി കുറ്റ്യാടി അടുക്കത്തെ തൂവ്വോട്ടുപൊയില്‍ നജ്മയുടെ ചികിത്സകേന്ദ്രവും. ബുധനാഴ്ച ഉച്ചയോടെയാണ് പ്രകടനവുമായത്തെിയ 15ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ഇരച്ചുകയറി കല്ളെറിഞ്ഞത്. വീടിന്‍െറ മുന്‍ഭാഗത്തെ ജനല്‍ഗ്ളാസും ഓടുകളും തകര്‍ന്നു. പ്രകടനക്കാരെ കണ്‍ട്രോള്‍റൂം പൊലീസ് വീടിന് മുന്നില്‍ തടഞ്ഞെങ്കിലും പൊലീസുകാരെ തള്ളിമാറ്റിയാണ് അക്രമം അഴിച്ചുവിട്ടത്. തുടര്‍ന്ന് വീട്ടുമുറ്റത്ത് പ്രതിഷേധയോഗം ചേര്‍ന്നു. ഇതിനിടയില്‍ നാദാപുരത്തുനിന്ന് കൂടുതല്‍ പൊലീസത്തെിയെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയിരുന്നു. യുവതിക്ക് പൊള്ളലേറ്റതോടെ വീട് പൊലീസ് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്. രാവിലെ 11 മണിയോടെ കണ്ണൂരില്‍നിന്ന് സയന്‍റിഫിക് വിദഗ്ധ അനുചന്ദ്ര സ്ഥലത്തത്തെി പരിശോധന നടത്തി മടങ്ങിയതിനുശേഷമാണ് അക്രമമുണ്ടായത്. പൊള്ളലേറ്റശേഷം യുവതിയുടെ വസ്ത്രങ്ങള്‍ ഊരിമാറ്റിയ കുളിമുറിയില്‍നിന്നും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ചികിത്സ കര്‍മങ്ങള്‍ നടത്തുന്നതിനിടെ തീപിടിത്തമുണ്ടായ മുറിയില്‍നിന്ന് ചുവരില്‍ പറ്റിപ്പിടിച്ച ചാരത്തിന്‍െറയും രക്തത്തിന്‍െറയും മറ്റും അവശിഷ്ടങ്ങളും സയന്‍റിഫിക് അസിസ്റ്റന്‍റ് ശേഖരിച്ചു. ഇവ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. വീടിനുനേരെയുണ്ടായ ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ വീടിന് പൊലീസ് കാവലേര്‍പ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.