ജില്ലയുടെ സ്ഥായിയായ വികസനം ലക്ഷ്യം –കലക്ടര്‍

കോഴിക്കോട്: ജില്ലയുടെ സ്ഥായിയായ വികസനം ലക്ഷ്യമിട്ട് ജനസൗഹൃദ ഭരണമാണ് സ്വപ്നമെന്ന് ജില്ല കലക്ടര്‍ യു.വി. ജോസ് പറഞ്ഞു. ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗെയില്‍, ദേശീയപാത, നഗരവികസനം, വിനോദസഞ്ചാര മേഖല എന്നിവക്കെല്ലാം മുന്തിയ പരിഗണന നല്‍കും. ഹരിത കേരളം പോലുള്ള പദ്ധതികള്‍ ജില്ലയില്‍ ഏറെ മുന്നോട്ടുകൊണ്ടുപോകാനുണ്ട്. മാലിന്യ സംസ്കരണത്തിനും വലിയ പ്രാധാന്യം നല്‍കും. സാധാരണക്കാര്‍ക്കു മുന്നില്‍ എന്‍െറ ഓഫിസിന്‍െറ വാതില്‍ എപ്പോഴും തുറന്നിടും. മുന്‍ കലക്ടര്‍ എന്‍. പ്രശാന്ത് ഒട്ടനവധി ജനകീയ പദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. അതുമായി മുന്നോട്ടുപോകും. എല്ലാവരുടെയും സഹകരണം വേണം -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കലക്ടര്‍ പദവി വഹിക്കുന്ന 36ാമത് വ്യക്തിയാണ് മാനന്തവാടി കണ്ണിവയല്‍ സ്വദേശിയായ ജോസ്. നേരത്തേ കോട്ടയം കലക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബന്ധുക്കളോടൊപ്പമാണ് ജോസ് ചുമതലയേല്‍ക്കാനത്തെിയത്. എ.ഡി.എം ടി. ജനില്‍ കുമാര്‍, ആര്‍.ഡി.ഒ ഷാമില്‍ സെബാസ്റ്റ്യന്‍, അസി. കലക്ടര്‍ ഇന്‍പശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി. ശേഖര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കലക്ടറെ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.