ഗള്‍ഫില്‍ വിസ തട്ടിപ്പിനിരയായവര്‍ക്ക് പേരാമ്പ്ര സ്വദേശിനി തുണയായി

പേരാമ്പ്ര: ഗള്‍ഫില്‍ വിസ തട്ടിപ്പിനിരയായ മലയാളികളടക്കമുള്ളവര്‍ക്ക് തുണയായി പേരാമ്പ്ര സ്വദേശിനി. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയാണ് ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് ആളുകളില്‍നിന്നും പണം വാങ്ങി വഞ്ചിച്ചത്. പേരാമ്പ്ര കാരയാട് സ്വദേശി രമ്യ മനോജ് നടത്തിയ ധീരമായ നിയമയുദ്ധത്തിനൊടുവില്‍ തട്ടിപ്പിനിരയായ 12 പേര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ കമ്പനി തയാറാകേണ്ടി വന്നു. കമ്പനിയുടെ മറവില്‍ എച്ച്.ആര്‍. എക്സിക്യുട്ടിവായ ഫിലിപ്പീന്‍സ് യുവതിയാണ് തട്ടിപ്പിന് നേതൃത്വം കൊടുത്തത്. വിസക്കായി കമ്പനിക്ക് പണം നല്‍കിയവരില്‍ രമ്യയുടെ കൂട്ടുകാരിയും ഉള്‍പ്പെട്ടിരുന്നു. ഇത് തട്ടിപ്പാണെന്നു മനസ്സിലാക്കിയ രമ്യ അജ്മാന്‍ ന്യൂമിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് കുറ്റവാളികള്‍ക്കെതിരെ കേസ് എടുക്കാനുള്ള കോടതി ഉത്തരവ് നേടുകയും സി.ഐ.ഡികളുടെ സഹായത്താല്‍ തട്ടിപ്പുസംഘത്തെ പിടികൂടുകയുമായിരുന്നു.നാലു മലയാളികളെ കൂടാതെ നൈജീരിയ, ഭൂട്ടാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും രമ്യയുടെ ഇടപെടലിലൂടെ പണം തിരിച്ചു കിട്ടി. സന്ദര്‍ശനത്തിനത്തെുന്നവരാണ് ഇത്തരം തട്ടിപ്പിന് കൂടുതലായും ഇരകളാകുന്നത്. എന്നാല്‍, നിയമത്തിന്‍െറ നൂലാമാലകള്‍ ഭയന്ന് ഇതിനെതിരെ പരാതി കൊടുക്കാന്‍ പലപ്പോഴും പ്രവാസികള്‍ തയാറാകാറില്ല. ഇതില്‍നിന്നും വ്യത്യസ്തമായി ഒറ്റക്ക് നിയമനടപടികളുമായി മുന്നോട്ടുപോയ രമ്യാ മനോജ് ഗള്‍ഫിലെ മലയാളികള്‍ക്ക് അഭിമാനമായി മാറി.കാരയാട് പൊന്നം ചാലില്‍ മനോജിന്‍െറ ഭാര്യയായ രമ്യ ഷാര്‍ജ വെസ്റ്റേണ്‍ ഇന്‍റര്‍നാഷനല്‍ ഗ്രൂപ്പില്‍ സീനിയര്‍ കാഷ്യറായി മൂന്നു വര്‍ഷത്തോളമായി ജോലിചെയ്തു വരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.