കോഴിക്കോട്: നോക്കുകൂലി ആരോപിച്ച് മൂന്നു ചുമട്ടുതൊഴിലാളികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ വലിയങ്ങാടിയില്‍ സംയുക്ത തൊഴിലാളി യൂനിയന്‍െറ ആഭിമുഖ്യത്തില്‍ വ്യാപക പ്രതിഷേധം. ഉച്ചവരെ പണിമുടക്കിയ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. രാവിലെ ഒമ്പതുമുതല്‍ ഒരുമണി വരെയാണ് ചുമട്ടുതൊഴിലാളികള്‍ പണിമുടക്കിയത്. ബീച്ച് റോഡില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ചെറൂട്ടി റോഡില്‍ നടന്ന പൊതുയോഗത്തില്‍ എം. ഭാസ്കരന്‍ (സി.ഐ.ടി.യു), പി.കെ. നാസര്‍ (എ.ഐ.ടി.യു.സി), എം. രാജന്‍ (ഐ.എന്‍.ടി.യു.സി), ജാഫര്‍ സക്കീര്‍ (എസ്.ടി.യു), പി. മൊയ്തീന്‍ (എസ്.എല്‍.എ.എം.ടി.യു) തുടങ്ങിയവര്‍ സംസാരിച്ചു. ശനിയാഴ്ച സൗത്ത് ബീച്ചിലെ കെട്ടിടത്തിലേക്ക് വന്ന ജനറേറ്റര്‍ ഇറക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് മൂന്നു തൊഴിലാളികളുടെ അറസ്റ്റിലേക്ക് നയിച്ചത്. ചില തൊഴിലാളികള്‍ 15,000 രൂപ നോക്കുകൂലി ചോദിച്ചെന്നും വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ചുവെന്നുമുള്ള പരാതിയില്‍ ടൗണ്‍ പൊലീസാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. തൊഴിലാളികളെ വിട്ടയച്ചില്ളെങ്കില്‍ സമരം ശക്തമാക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.