കോഴിക്കോട്: ജുഡീഷ്യറിയെ ദുര്‍ബലമാക്കി ജനാധിപത്യ ഭരണവ്യവസ്ഥയെ മോചിപ്പിച്ച് ഭരണകൂടത്തിന്‍െറ സര്‍വാധിപത്യത്തെ ജനങ്ങളെ കൊണ്ട് അംഗീകരിപ്പിക്കാനുള്ള ഭരണകൂടത്തിന്‍െറ ആസൂത്രണമാണ് വ്യാജ ഏറ്റുമുട്ടലിന്‍െറ രാഷ്ട്രീയമെന്ന് വര്‍ഗീസ് രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ച് വര്‍ഗീസ് അനുസ്മരണ സമിതി സംഘടിപ്പിച്ച സെമിനാര്‍. വ്യാജ ഏറ്റുമുട്ടലിനെ എതിര്‍ക്കുക എന്നാല്‍ മാവോവാദത്തിനും നക്സലിസത്തിനും വേണ്ടിയാണെന്നല്ല, സാധാരണക്കാരായ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടിയാണെന്നും വിഷയം അവതരിപ്പിച്ച സി.കെ. അബ്ദുല്‍ അസീസ് പറഞ്ഞു. പ്രമുഖ ഇംഗ്ളീഷ് ഇന്ത്യന്‍ എഴുത്തുകാരി രതീദേവി ഉദ്ഘാടനം ചെയ്തു. പശ്ചിമഘട്ട വനാന്തരങ്ങളിലെ ധാതുവിഭങ്ങള്‍ കോര്‍പറേറ്റ് മാഫിയകള്‍ക്ക് തീറെഴുതാന്‍ വേണ്ടി ഭരണകൂടം നടപ്പാക്കുന്നതാണ് വ്യാജ ഏറ്റുമുട്ടലുകളെന്ന് അവര്‍ പറഞ്ഞു. വംശീയതയും ദേശീയതയും പറഞ്ഞ് സാധാരണക്കാരെ തമ്മിലടിപ്പിക്കുകയാണ് പ്രധാനമന്ത്രി മോദി. സാധാരണക്കാരെ അവരവരുടെ ആവാസ വ്യവസ്ഥയില്‍നിന്ന് കുടിയിറക്കുകയും ജനകീയ പ്രതിഷേധങ്ങള്‍ക്കെതിരെ നിറയൊഴിച്ചും ഫാഷിസം രാജ്യത്ത് ഭീകരമായി നടമാടുകയാണ്. എഴുന്നേല്‍ക്കാന്‍ കഴിയാത്ത ഗര്‍ഭിണിയുടെ ഗര്‍ഭപാത്രത്തിന് നേരെ യുവത്വത്തിന്‍െറ കാലുയരുമ്പോള്‍ ദേശീയഗാനത്തെ എങ്ങനെ ആദരിക്കാന്‍ കഴിയുമെന്നും അവര്‍ ചോദിച്ചു. എം.ടിക്കുവേണ്ടി ജീവന്‍ കൊടുക്കാമെന്ന് പറഞ്ഞ കവി പ്രഭാവര്‍മ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുകൊടുത്തിട്ട് വേണമായിരുന്നു അത് പറയാന്‍ -അവര്‍ പറഞ്ഞു. എ. വാസു രക്തസാക്ഷി അനുസ്മരണ പ്രഭാഷണം നടത്തി. എ.എസ്. നാരായണപിള്ള അധ്യക്ഷത വഹിച്ചു. കെ.എസ്. ഹരിഹരന്‍, പി. അംബിക എന്നിവര്‍ സംസാരിച്ചു. റോയല്‍ ഇന്ത്യന്‍ നേവി പോരാളി ഒ.കെ. വാസുദേവനെ ആദരിച്ചു. തുടര്‍ന്ന് വടകര ഗ്രാന്മ തിയറ്ററിന്‍െറ ദൃശ്യാവിഷ്കാരവും ഗാനാലാപനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.