പേരോട് വീടിനുനേരെ ബോംബേറ്, ചാലപ്പുറത്ത് ബൈക്ക് കത്തിച്ചു

നാദാപുരം: പേരോട് ടൗണിനടുത്ത് സംസ്ഥാനപാതക്ക് അരികില്‍ സി.പി.എം പ്രവര്‍ത്തകന്‍ പനയുള്ളതില്‍ അശോകന്‍െറ വീടിനുനേരെ സാമൂഹികവിരുദ്ധര്‍ ബോംബെറിഞ്ഞു. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. വീടിന്‍െറ മുന്‍വശത്ത് ചുമരില്‍ എറിഞ്ഞ സ്റ്റീല്‍ ബോംബ് പാത്രം ചിതറിത്തെറിച്ചെങ്കിലും സ്ഫോടനമുണ്ടായില്ല. സ്റ്റീല്‍ ബോംബിന്‍െറ അവശിഷ്ടങ്ങള്‍ വീടിന്‍െറ വരാന്തയിലും മറ്റും ചിതറിത്തെറിച്ച നിലയിലായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചാലപ്പുറത്ത് എരോത്ത് നൗഷാദിന്‍െറ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബൈക്കില്‍ തീ ആളിപ്പടരുന്നത് കണ്ട വീട്ടുകാര്‍ പുറത്തിറങ്ങി തീ അണക്കുകയായിരുന്നു. ബൈക്കിന്‍െറ സീറ്റ് കത്തിനശിച്ചു. നാദാപുരം എസ്.ഐ കെ.പി. അഭിലാഷിന്‍െറ നേതൃത്വത്തിലെ പൊലീസ് സംഘം സ്ഥലത്തത്തെി പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.