ബാലുശ്ശേരി: പിഞ്ചുസഹോദരങ്ങള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ബാലുശ്ശേരി മുക്കിലെ പള്ളിക്കുളത്തില്‍ മുങ്ങിമരിച്ച സഹോദരങ്ങളായ റെയ്ഹാനും ഫര്‍ഖാനും നാട്ടുകാരുടെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ചൊവ്വാഴ്ച വൈകീട്ട് സ്കൂള്‍ വിട്ടത്തെിയ കുട്ടികള്‍ പള്ളിക്കുളത്തിലിറങ്ങി ആമ്പല്‍പൂവ് പറിക്കുന്നതിനിടെ കുളത്തില്‍വീണു മരിക്കുകയായിരുന്നു. മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹം ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് താമസസ്ഥലമായ ബാലുശ്ശേരി മുക്കിലെ ഫ്ളാറ്റിലത്തെിച്ചത്. മാതാവ് ഛോട്ടിബീഗം കുഞ്ഞുങ്ങളുടെ മൃതദേഹം കാണാനായത്തെിയെങ്കിലും എത്തിയ ഉടനെ ബോധരഹിതയാവുകയായിരുന്നു. ഫ്ളാറ്റിലെ മറ്റ് ഇതരസംസ്ഥാന കുടുംബങ്ങളും അന്ത്യാഞ്ജലി അര്‍പ്പിച്ചശേഷം മൃതദേഹങ്ങള്‍ റെയ്ഹാന്‍ പഠിക്കുന്ന നോബിള്‍ പബ്ളിക് സ്കൂള്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. സ്കൂളിലെ സഹപാഠികളും നൂറുകണക്കിന് നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കാനത്തെിയിരുന്നു. റെയ്ഹാന്‍െറയും ഫര്‍ഖാന്‍െറയും സഹോദരങ്ങളും പിതാവ് മുസീര്‍ഖാനും മാതാവ് ഛോട്ടിബീഗവും കരഞ്ഞ് കണ്ണീരോടെ എത്തിയത് കണ്ടുനിന്നവരെയും ഈറനണിയിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എം. കമലാക്ഷി, വി.എം. കുട്ടികൃഷ്ണന്‍, പി. സുധാകരന്‍ മാസ്റ്റര്‍, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, കൊളോറ ശ്രീധരന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ കാശിനടര്‍ സമസ്പുര്‍ സ്വദേശിയായ മുസീര്‍ഖാന്‍-ഛോട്ടി ദമ്പതികളുടെ മറ്റു മക്കളായ ഫയജാനും താവിസും സഹോദരി തലത്തും, കൂടപ്പിറപ്പുകളെ അവസാനമായി കാണാനാന്‍ സ്കൂളിലത്തെിയിരുന്നു.മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ തിരക്കില്‍നിന്ന് മാറി സ്കൂളിലെ കോലായിലെ ബെഞ്ചില്‍ കാത്തിരിക്കുകയായിരുന്നു അവര്‍. മുസീര്‍ഖാനോടൊപ്പം യു.പിയില്‍നിന്നുള്ള മറ്റ് തൊഴിലാളി കുടുംബങ്ങളും ബന്ധുക്കളും സ്ഥലത്തുണ്ടായിരുന്നു. രണ്ടാഴ്ചമുമ്പ് മുസീര്‍ഖാന്‍െറ സഹോദരന്‍ മുനവ്വര്‍ നാട്ടില്‍ അപകടത്തില്‍ മരിച്ചിരുന്നു. മരണത്തത്തെുടര്‍ന്ന് നാട്ടിലേക്ക് കുടുംബത്തോടൊപ്പം പോയ മുസീര്‍ഖാന്‍ കഴിഞ്ഞയാഴ്ചയാണ് മടങ്ങിയത്തെിയത്. മരണപ്പെട്ട ഫര്‍ഖാന്‍ ഏതാനും നാളുകള്‍ക്കുമുമ്പ് ഫ്ളാറ്റിനടുത്തുള്ള വീട്ടിലെ ടെറസില്‍നിന്ന് താഴെവീണ് പരിക്കില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഒറ്റ ഖബറില്‍ ഇഷ്ടികകെട്ടി വേര്‍തിരിച്ചാണ് ബാലുശ്ശേരി ജുമാമസ്ജിദില്‍ ഖബറടക്കിയത്. മയ്യിത്ത് നമസ്കാരത്തിന് നാസര്‍ ബാലുശ്ശേരി നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.