ഇ. അഹമ്മദ് സ്മാരകത്തിന് തറക്കല്ലിട്ടു

കുറ്റിക്കാട്ടൂര്‍: തിരക്കുപിടിച്ച പൊതുപ്രവര്‍ത്തനത്തിനിടയിലും ദീനീ സംരംഭങ്ങള്‍ക്ക് ശക്തിപകര്‍ന്ന നേതാവായിരുന്നു മുന്‍മന്ത്രി ഇ. അഹമ്മദെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. കുറ്റിക്കാട്ടൂര്‍ ജാമിഅ യമാനിയ്യയുടെ കീഴില്‍ നിര്‍മിക്കുന്ന ഇ. അഹമ്മദ് മെമ്മോറിയല്‍ കമ്യൂണിറ്റി ഹാള്‍ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപനത്തിന്‍െറ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇ. അഹമ്മദിനു പകരം മകന്‍ റഈസ് അഹമ്മദിനെ തെരഞ്ഞെടുത്തതായി അദ്ദേഹം പ്രഖ്യാപിച്ചു. കമ്യൂണിറ്റിഹാള്‍ പ്രോജകട് സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു.മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ഥനയും ഹുസൈന്‍ ബാഫഖി തങ്ങള്‍ ഖിറാഅത്തും നടത്തി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. ആര്‍.വി. കുട്ടി ഹസ്സന്‍ ദാരിമി ആമുഖഭാഷണം നടത്തി. ഹംസ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. നവാസ് പൂനൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്തഫ ഹുദവി ആക്കോട്, ഉമര്‍ ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ ഫൈസി മലയമ്മ, ജമാല്‍ സാഹിബ്, സി.പി. കുഞ്ഞിമുഹമ്മദ്, എ.ടി. ബഷീര്‍, മരക്കാര്‍ ഹാജി, മൂസക്കോയ ഹാജി, സലീം ഹാജി, മുബശ്ശിര്‍ തങ്ങള്‍, മാമുക്കോയ ഹാജി, പാലത്തായി മൊയ്തു ഹാജി, ഖാലിദ് കിളിമുണ്ട, വീരാന്‍ ഹാജി, കുഞ്ഞാലി ഹാജി, ദീവാര്‍ അസൈന്‍ ഹാജി, നജീബ് അണ്ടിക്കോട്, ഒ.പി. അശ്റഫ്, ഇ.എം. കോയ ഹാജി, മിര്‍ശാദ് യമാനി ചാലിയം കെ.പി. കോയ എന്നിവര്‍ സംസാരിച്ചു. മൂസ മൗലവി സ്വാഗതവും അബ്ബാസ് ദാരിമി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT