ഉള്ള്യേരി: പാലോറ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പ്ളസ് ടു വിദ്യാര്‍ഥിയെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെ സമരം ചെയ്തവരെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയതിനുശേഷം ആണ് സ്കൂള്‍ പ്രവര്‍ത്തിച്ചത് . കഴിഞ്ഞ വ്യാഴാഴ്ച സ്കൂളിലെ പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പൊലീസ് ഇടപെടലിലും മര്‍ദനത്തിലും കലാശിച്ചത്. പൊലീസിനും പ്രിന്‍സിപ്പലിനും എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസമായി കെ.എസ്.യു നേതൃത്വത്തില്‍ സ്കൂളില്‍ സമരം നടക്കുകയാണ്. പ്രശ്നം പഞ്ചായത്ത് പ്രസിഡന്‍റ് ഷാജു ചെറുക്കാവില്‍, പി.ടി.എ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈകീട്ട് സര്‍വക്ഷി യോഗം ചര്‍ച്ചചെയ്യുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചര്‍ച്ച കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന കെ.എസ്.യു ബാലുശ്ശേരി മണ്ഡലം പ്രസിഡന്‍റ് സുധിന്‍ സുരേഷ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി അഭിജിത്ത്, തൊണ്ടിക്കുഴിയില്‍ ബേബി എന്നിവരെ വൈകീട്ട് ആറരയോടെ സ്കൂളിനുസമീപം വെച്ച് ഒരു സംഘം ആളുകള്‍ മര്‍ദിച്ചത്. പരിക്കേറ്റ ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയോടെ സുധിന്‍ സുരേഷ്, അഭിജിത്ത് എന്നിവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ ടി. ഗണേഷ് ബാബു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.