ജപ്പാന്‍ കുടിവെള്ളത്തിന് പൈപ്പിടല്‍: റോഡ് നിറയെ കിടങ്ങുകള്‍

നരിക്കുനി: നരിക്കുനി-കുമാരസ്വാമി റോഡില്‍ നവീകരണം നടക്കുന്ന നരിക്കുനി മുതല്‍ ഗേറ്റ് ബസാര്‍ വരെയുള്ള ഭാഗത്ത് ജപ്പാന്‍ കുടിവെള്ളത്തിന് പൈപ്പിടാന്‍ റോഡ് കുറുകെ വെട്ടിമുറിച്ച് പൈപ്പിട്ടത് യാത്രക്കാരെ വലക്കുന്നു. 15ഓളം കിടങ്ങുകളാണ് ഇങ്ങനെ രൂപപ്പെട്ടത്. ഈഭാഗത്ത് റോഡ് നവീകരണത്തിന് ടെന്‍ഡറായി കരാറുകാരന്‍ പണി തുടങ്ങിയെങ്കിലും കലുങ്ക്, ഓവുചാല്‍ എന്നിവയുടെ നിര്‍മാണംമാത്രമാണ് ഇതുവരെ നടന്നത്. റോഡ് വെട്ടിക്കീറിയിട്ട് രണ്ടുമാസമായെങ്കിലും ക്വാറി വേസ്റ്റ് ഉപയോഗിച്ചെങ്കിലും ഗതാഗത യോഗ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. വാട്ടര്‍ അതോറിറ്റി പൈപ്പിട്ട് ടെസ്റ്റ് ചെയ്ത് പി.ഡബ്ള്യൂ.ഡിയെ തിരിച്ചേല്‍പിക്കാത്തതാണ് നവീകരണം വൈകുന്നതിന് കാരണമായി പറയുന്നത്. വാട്ടര്‍ അതോറിറ്റി കീറിയഭാഗങ്ങള്‍ നന്നാക്കുന്നതിന് റോഡ് ഭാഗങ്ങളായി ടെന്‍ഡര്‍ ചെയ്യുകയാണ്. ഇതിന്‍െറ നടപടിക്രമങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായി പണി തീര്‍ത്തിട്ടുവേണം പ്രധാന കരാറുകാരന് ടാറിങ് അടക്കമുള്ള നവീകരണം പൂര്‍ത്തിയാക്കാന്‍. ഇന്നത്തെ നിലയില്‍ പോയാല്‍ ഈ വേനല്‍ക്കാലത്തും പണിതീര്‍ത്ത് റോഡ് നവീകരിക്കാന്‍ കഴിയുമോയെന്ന്് സംശയമാണ്. ബി.എം ആന്‍ഡ് ബി.സി ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കേണ്ട റോഡാണ് സാങ്കേതികപ്രശ്നങ്ങളില്‍ കുടുങ്ങി അനിശ്ചിതത്വത്തിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT