നടുവട്ടം മാഹിയില്‍ മദ്യവില്‍പനശാല: നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു

ഫറോക്ക്: ബേപ്പൂര്‍ നടുവട്ടം മാഹി ഗോഡൗണില്‍ ബിവറേജസ് കോര്‍പറേഷന്‍െറ മദ്യവില്‍പനശാല തുറക്കുന്നതിനെതിരെ ജനകീയ സമരം ശക്തമാകുന്നു. ബിവറേജസ് കോര്‍പറേഷന്‍ മാനേജറെ തടഞ്ഞത് സംഘര്‍ഷാവസ്ഥയിലത്തെി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് മദ്യശാല പ്രവര്‍ത്തനമാരംഭിക്കുന്നതിനെതിരെ വ്യാഴാഴ്ച വില്‍പന കേന്ദ്രത്തിനു മുമ്പില്‍ ആക്ഷന്‍ കമ്മറ്റി ബഹുജന ധര്‍ണ നടത്തി. ചെറുവണ്ണൂര്‍ ദേശീയപാതയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് ഒൗട്ട്ലറ്റ് കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയിരുന്നു. ഈ മദ്യവില്‍പനശാലയാണ് കഴിഞ്ഞ ദിവസം രാത്രി രഹസ്യമായി മാഹി ഗോഡൗണില്‍ പ്രവര്‍ത്തനമാരംഭിച്ചത്. നാട്ടുകാര്‍ പ്രതിഷേധവുമായത്തെിയതോടെ സ്ഥലത്തത്തെിയ പൊലീസ് വില്‍പന കേന്ദ്രം താത്ക്കാലികമായി അടപ്പിച്ചിരുന്നു. മതിയായ രേഖകള്‍ ഒന്നും തന്നെ ഇല്ലാതെയാണ് പുതിയ ബിവറേജസ് ഒൗട്ട് ലെറ്റ് തുറക്കുന്നതെന്നും മദ്യം അനധികൃതമായി എത്തിച്ചതിനും സൂക്ഷിച്ചതിനും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ പേരോത്ത് പ്രകാശന്‍, ടി.കെ. അബ്ദുള്‍ ഗഫൂര്‍, എം.കെ.മുഹമ്മദ് ഹാജി, രമ്യ മുരളി, കെ. വിശ്വനാഥന്‍, പി. മുസ്തഫ ഹാജി, പി.വി. ശിവദാസന്‍, പൊന്നത്ത് പീതാംബരന്‍, കരിച്ചാലി പ്രേമന്‍, മുരളി ബേപ്പൂര്‍, കെ.സി. ബാബു, പി. മാധവദാസ്, എ.എം. അനില്‍കുമാര്‍, ടി.കെ. രാധാകൃഷ്ണന്‍, എം.ഹരിദാസന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ഇന്നലെ ഉച്ചയോടെ പ്രസ്തുത ഗോഡൗണിനു മുന്നില്‍ ജനകീയ പ്രതിഷേധ ധര്‍ണ നടക്കുന്നതിനിടയില്‍ സ്ഥലത്തുണ്ടായിരുന്ന ബിവറേജസ് കോര്‍പറേഷന്‍ മാനേജര്‍ ബൈജുവിനെ പ്രതിഷേധക്കാര്‍ ചോദ്യം ചെയ്തു തടഞ്ഞുവെച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ബേപ്പൂര്‍ എസ്.ഐ. രാജേന്ദ്രന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെി ബൈജുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി സംഘര്‍ഷാവസ്ഥ ഒഴിവാക്കുകയായിരുന്നു. എന്നാല്‍, ഇവിടെ മദ്യവില്‍പന അനുവദിക്കില്ളെന്ന നിലപാടില്‍ പ്രതിഷേധം വ്യാപിപ്പിക്കാന്‍ നാട്ടുകാര്‍ തിരുമാനിച്ചു. ഗോഡൗണിനു സമീപത്തായി ബേപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ലിറ്റില്‍ വണ്ടര്‍ സ്കൂള്‍, പള്ളത്തില്‍ ഭഗവതി ക്ഷേത്രം എന്നിവയെല്ലാം ഉണ്ട്. ജനവാസ കേന്ദ്രത്തില്‍ മദ്യവില്‍പനശാല പ്രവര്‍ത്തിച്ചാല്‍ പ്രദേശത്ത് സമാധാന അന്തരീക്ഷം തകരുമെന്നും ജനങ്ങളുടെ സൈ്വരജിവിതം താറുമാറാകുമെന്നും നാട്ടുകാര്‍ വ്യക്തമാക്കി. കൗണ്‍സിലര്‍ നെല്ലിക്കോട്ട് സതിഷ് കുമാര്‍ ചെയര്‍മാനും ശിവപുരി റസി. സെക്രട്ടറി അന്നങ്ങാട്ട് കാര്‍ത്തികേയന്‍ കണ്‍വീനറുമായി ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.