േകട്ടു, ഫുട്ബാൾ ആരവം കോഴിക്കോെട്ട ഫുട്ബാൾ പ്രേമികൾക്ക് ആവേശമേകി െഎ ലീഗ് മത്സരങ്ങൾക്ക് കോർപറേഷൻ സ്റ്റേഡിയം വേദിയായ വർഷമാണ് കടന്നുപോയത്. ഗോകുലം കേരള എഫ്.സിയുടെ ഹോംഗ്രൗണ്ടായതോടെയാണ് കോർപറേഷൻ സ്റ്റേഡിയത്തിൽ വീണ്ടും സുപ്രധാന പോരാട്ടത്തിനായി പന്തുരുണ്ടത്. 2017െൻറ തുടക്കത്തിൽ സന്തോഷ്ട്രോഫിയിലെ ദക്ഷിണമേഖല മത്സരങ്ങൾക്കും കോർപറേഷൻ സ്റ്റേഡിയം വേദിയായി. ഉഷ സ്കൂൾഒാഫ് അത്ലറ്റിക്സിൽ സിന്തറ്റിക്ട്രാക്കിെൻറ ഉദ്ഘാടനത്തിന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ എത്തിയതും പോയവർഷമായിരുന്നു. ഇന്ത്യൻ ബാസ്കറ്റ്ബാൾ കോച്ചായിരുന്ന ലെഫ്റ്റനൻറ് കേണൽ രാജെൻറയും വോളിബാൾ പരിശീലകനായിരുന്ന അച്യുതക്കുറുപ്പിെൻറയും ഫുട്ബാൾ മൈതാനത്തെ തിളങ്ങുന്ന താരമായിരുന്ന 'ലെഫ്റ്റ് ഒൗട്ട് ' ശ്രീധരെൻറയും വിടവാങ്ങൽ കായികമേഖലയിലെ കനത്ത നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.