ചേമഞ്ചേരി: ഷാർജ കെ.എം.സി.സി ജില്ല കമ്മിറ്റി സംഘടിപ്പിച്ച സമൂഹ വിവാഹത്തിൽ 25 യുവതികൾക്ക് മംഗല്യ സാഫല്യം. കാപ്പാട് ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ സദസ്സിെൻറ ആശംസകളും പ്രാർഥനകളും ഏറ്റുവാങ്ങി മൂന്ന് നിർധന യുവതികൾ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. ബാക്കി 22 പേർ അടുത്ത ദിവസങ്ങളിൽ വിവാഹിതരാകും. എല്ലാവർക്കും അഞ്ചുപവൻ വീതം നൽകും. ആറാം തവണയാണ് ഷാർജ കെ.എം.സി.സി ഇത്തരത്തിൽ സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്. 'സുവർണ മുദ്ര 2017' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സുവർണ മുദ്ര ചെയർമാൻ സഹദ് പുറക്കാട് അധ്യക്ഷത വഹിച്ചു. 2019ൽ നടത്തുന്ന സുവർണ മുദ്രയുടെ പ്രഖ്യാപനം ഷാർജ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി നിർവഹിച്ചു. സൂപ്പി തിരുവള്ളൂർ 'സുവർണ മുദ്ര 2017' വിശദീകരിച്ചു. റഫീഖ് സഖരിയ ഫൈസി അനുഗ്രഹ ഭാഷണം നടത്തി. വിവാഹങ്ങൾക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, ദാമോദരൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. ചടങ്ങിൽവെച്ച് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ ഉമ്മർ പാണ്ടികശാലയും ഉസ്താദ് കോയ കാപ്പാടിനെ മുസ്തഫ മാട്ടുങ്ങലും ആദരിച്ചു. പി.കെ.കെ. ബാവ, ഡോ. എം.കെ. മുനീർ, ബിനോയ് വിശ്വം, സി.കെ. സുബൈർ, പി.കെ. ഫിറോസ് എന്നിവർ സംസാരിച്ചു. ഉമൈറലി ഖിറാഅത്ത് നടത്തി. ടി. ഹാഷിം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.