*നടീൽ ഉത്സവം പുതുവത്സരദിനത്തിൽ മന്ത്രി ഉദ്ഘാടനം ചെയ്യും മേപ്പയൂർ: ജില്ലയുടെ നെല്ലറയായ കരുവോട് കണ്ടംചിറയിൽ 300 ഏക്കർ സ്ഥലത്ത് പുതുവത്സര ദിനത്തിൽ നടീൽ ഉത്സവം നടത്തും. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മേപ്പയൂർ പഞ്ചായത്തും കൃഷിഭവനും സഹകരിച്ച് 5000ത്തോളം സന്നദ്ധ പ്രവർത്തകർ ചിറയിലെ പായലും, പുല്ലും നീക്കം ചെയ്ത് കൃഷിയോഗ്യമാക്കി. രണ്ടാഴ്ചയിലേറെയായി 750 തൊഴിലുറപ്പ് തൊഴിലാളികൾ സേവന രംഗത്തായിരുന്നു. നമ്പിച്ചാൻകണ്ടി കടവിൽ നാട്ടുകാരും ജനപ്രതിനിധികളും കൃഷിക്കാരും തൊഴിലാളികളെ വാദ്യമേളത്തിെൻറ അകമ്പടിയോടെ ആനയിച്ചു. തുടർന്ന് സമൂഹസദ്യയും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന, വൈസ് പ്രസിഡൻറ് കെ.ടി. രാജൻ കോഓഡിനേറ്റർ പി.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.