സർഗാലയയെ സംഗീതസാന്ദ്രമാക്കി ലൂഹാർ ജാവേദി​െൻറ പഞ്ചലോഹ 'സപ്​തസ്വരം'

പയ്യോളി: ഗുജറാത്തി യുവാവ് സർഗാലയ കരകൗശല മേളയിൽ എത്തിയത് ത​െൻറ കരവിരുത് പ്രകടിപ്പിക്കാൻ മാത്രമല്ല, പഞ്ചലോഹത്തിൽ തീർത്ത ഉപകരണത്തിൽ പ്രത്യേക താളത്തിൽ കൈകൾ ചലിപ്പിക്കുേമ്പാൾ ഒഴുകിയെത്തുന്ന സംഗീതം സന്ദർശകരെ കേൾപ്പിക്കാൻകൂടിയാണ്. സർഗാലയയിൽ സന്ദർശകരായി എത്തുന്ന ഏതൊരാളും ഗുജറാത്തിലെ ലൂഹാർ ജാവേദി​െൻറ പഞ്ചലോഹ ഉപകരണത്തിൽനിന്നും ഒഴുകിയെത്തുന്ന സംഗീതം കേൾക്കാതെ പുറത്തുപോകാനിടയില്ല. അത്രക്കും മനോഹരമായ സംഗീതമാണ് ഇൗ യുവാവി​െൻറ സ്റ്റാളിൽനിന്നും പുറത്തേക്ക് ഒഴുകുന്നത്. വീടുകളിലെ അലങ്കാരവസ്തുക്കളിൽ സംഗീതം ഒഴുകിയെത്തുന്നതാണ് ജാവേദി‍​െൻറ കരവിരുത്. അഞ്ച് ലോഹങ്ങൾ ചേർത്താണ് ഇൗ പ്രത്യേകതരം ഉപകരണം ഇയാൾ രൂപപ്പെടുത്തുന്നത്. ഉപകരണത്തിന് രൂപഭംഗിയൊന്നുമില്ലെങ്കിലും ഗുജറാത്തിലെ 'ബവേര' മരത്തി​െൻറ ചെറുകമ്പ് പഞ്ചലോഹ ഉപകരണത്തിൽ തട്ടുേമ്പാൾ ഏതോ സംഗീതലോകത്ത് എത്തിയ പ്രതീതിയായിരിക്കും. മരത്തി​െൻറ കമ്പുകൊണ്ട് മുട്ടുന്നതി​െൻറ താളത്തിനനുസരിച്ച് ഇവയിൽനിന്നും, സപ്തസ്വരങ്ങൾ പുറത്തേക്കൊഴുകും. 'ബവേര' മരത്തി​െൻറ കഷണമല്ലാത്ത മറ്റേത് മരക്കഷണംകൊണ്ട് മുട്ടിയാലും ഇൗ ഉപകരണത്തിൽനിന്നും സ്വരം പുറത്തുവരിെല്ലന്നത് കൗതുകമാണ്. കോളിങ് ബെൽ, നാഴികമണി, കീചെയിൻ തുടങ്ങിയവയും പഞ്ചലോഹത്തിൽ തീർത്ത് സംഗീതം പുറപ്പെടുവിക്കുന്നുണ്ട് ഇൗ യുവാവ്. 100 രൂപ മുതൽ 3500 രൂപ വരെയുള്ള പഞ്ചലോഹ വസ്തുക്കളാണ് ഗുജറാത്തി സ്റ്റാളിലുള്ളത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ജൂറ ഗ്രാമത്തിലാണ് ജാവേദും മാതാപിതാക്കളും സഹോദരങ്ങളും. പാരമ്പര്യമായി പഞ്ചലോഹ കരകൗശലമാണ് ഇവരുടെ ഉപജീവനം. 2001ലുണ്ടായ ഭൂകമ്പം വർഷങ്ങളോളം ഇവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. ജാവേദും മൂത്ത സഹോദരങ്ങളായ അയ്യൂബും, മുഷ്താഖും പഞ്ചലോഹ കരകൗശലത്തിൽ തന്നെയാണ് ശ്രദ്ധയൂന്നുന്നത്. ഇന്ത്യയിലുടനീളം കരകൗശല മേളകളിൽ പെങ്കടുത്ത് ഗുജറാത്തി സഹോദരങ്ങൾ പ്രദർശനം നടത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.