ബന്ധുക്കള്‍ തമ്മിൽ തര്‍ക്കം: മൃതദേഹം കുടുംബ ശ്​മശാനത്തില്‍ മറവുചെയ്യാനായില്ല

താമരശ്ശേരി: ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കം കാരണം മരണപ്പെട്ട വൃദ്ധയുടെ മൃതദേഹം കുടുംബ ശ്മശാനത്തില്‍ മറവുചെയ്യാനായില്ല. പരപ്പന്‍പൊയില്‍ കരിമ്പു തൊടുക പരേതനായ രാമുവി​െൻറ ഭാര്യ മാണിക്യത്തി​െൻറ (90) മൃതദേഹമാണ് കുടുംബ ശ്മശാനത്തില്‍ അടക്കാന്‍ കഴിയാതിരുന്നത്. ശ്മശാനമുള്ള സ്ഥലത്തി​െൻറ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നിലവില്‍ ഈ സ്ഥലത്തെ സംബന്ധിച്ചു കോടതിയില്‍ കേസ് നിലനിൽക്കുന്നുണ്ട്. ഇതാണ് മൃതദേഹം മറവുചെയ്യുന്നതിനും തടസ്സമായത്. സംഭത്തെ തുടര്‍ന്ന് താമരശ്ശേരി പൊലീസും തഹസില്‍ദാറും സ്ഥലത്തെത്തി അനുരജ്ഞനത്തിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനെത്തുടര്‍ന്ന് മാണിക്യത്തി​െൻറ മകൻ വേലായുധ​െൻറ വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.