അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കസ്​റ്റഡിയില്‍ വാങ്ങി

വണ്ടൂര്‍: കൊച്ചു കുട്ടികളുടേതുൾെപ്പടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. മലപ്പുറം തിരുവാലി പുന്നപ്പാല കോക്കാടന്‍ ഷറഫലിയെയാണ് (25) വണ്ടൂര്‍ സി.ഐ വി. ബാബുരാജന്‍ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാള്‍ അഡ്മിനായിട്ടുള്ള ഇരുപതിലധികം ടെലിഗ്രാം ചാനലുകളെ സംബന്ധിച്ച വിവരങ്ങളാണ് പൊലീസ് തേടുന്നത്. ഗ്രൂപ്പംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലുള്ള ടെലിഗ്രാം ആപ്പി​െൻറ കേന്ദ്രത്തിലേക്ക് പൊലീസ് മെയിലയച്ചിട്ടുണ്ട്. ഇവ ഉപയോഗിച്ച് ഇയാള്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത്തരം പതിനായിരക്കണക്കിന് വിഡിയോകള്‍ സൂക്ഷിച്ച പ്രതി ഇത് വാണിജ്യാടിസ്ഥാനത്തില്‍ പ്രചരിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്. പരസ്പരം പരിചയമില്ലാത്തവരാണ് ഗ്രൂപ്പില്‍ ഭൂരിഭാഗവുമെന്ന് കണ്ടെത്തിയിരുന്നു. അപരിചിതര്‍ക്ക് ഇത്തരം ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്തതിലൂടെ പണമായിരുന്നു ഇയാള്‍ ലക്ഷ്യം വെച്ചിരുന്നതെന്നാണ് പൊലീസ് കരുതുന്നത്. @awsomekerala എന്ന ഐ.ഡിയിലുള്ള ഗ്രൂപ് അഡ്മിന്‍ ഷറഫലിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ...................................................................................................... ടെലിഗ്രാം ആപ്പിൽ വഴിമുട്ടി പൊലീസ് അന്വേഷണം വണ്ടൂർ: കൊച്ചുകുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ പൊലീസ് അന്വേഷണം വഴിമുട്ടി. ടെലിഗ്രാം ആപ്പിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയാത്തതാണ് പൊലീസിന് വിനയായത്. ഡിസംബർ 21നാണ് കൊച്ചുകുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ടെലിഗ്രാം ആപ്പിൽ ചാനൽ രൂപവത്കരിച്ച് പ്രചരിപ്പിച്ചതിന് തിരുവാലി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സൈബർ ഡോം നടത്തിയ നിരീക്ഷണത്തിലാണ് തിരുവാലി പുന്നപ്പാല സ്വദേശി ഷറഫലി കുടുങ്ങിയത്. റിമാൻഡിലായ പ്രതിയെ കഴിഞ്ഞ ദിവസമാണ് കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. സമാന രീതിയിൽ തിരുവനന്തപുരം സ്വദേശിയുടെ ടെലിഗ്രാം ആപ് വഴി കൊച്ചുകുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിക്കുന്നുവെന്ന പരാതിയിൽ തിരുവനന്തപുരത്തെ സൈബർ പൊലീസ് സ്റ്റേഷനിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ, ടെലിഗ്രാം ഗ്രൂപ്പിൽനിന്ന് വിവരങ്ങളെടുക്കാൻ കഴിയാത്തതാണ് പൊലീസിനെ കുഴക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.