കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് തിങ്കളാഴ്ച മുതൽ പ്ലാസ്റ്റിക് രഹിതമാകുന്നു. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായി നിരോധിച്ചിരിക്കുകയാണ്. ഇനിയും ഇത് ഉപയോഗിച്ചാൽ 4000 രൂപ മുതൽ പിഴ ഇൗടാക്കുന്നതാണ്. രണ്ടു മാസം മുമ്പുതന്നെ മുഴുവൻ വ്യാപാരികളെയും നാട്ടുകാരെയും ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം നടന്ന ഗ്രാമസഭകളിൽ ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. മണ്ണും വിണ്ണും നശിപ്പിക്കുന്ന പ്ലാസ്റ്റിക്കിനെ നിരോധിക്കാനുള്ള തീരുമാനത്തോട് ജനങ്ങൾ പൂർണമായും സഹകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അഭ്യർഥിച്ചു. പടനിലം സ്കൂളിൽ നാളെ സന്തോഷ സായാഹ്നം കുന്ദമംഗലം: 3.5 സെൻറ് സ്ഥലത്ത് പ്രവർത്തിക്കുന്ന പടനിലം ഗവ. എൽ.പി സ്കൂളിന് സ്വന്തമായി 12 സെൻറ് സ്ഥലം വാങ്ങിയതിെൻറ സന്തോഷത്തിൽ. തിങ്കളാഴ്ചത്തെ സായാഹ്നം നാട്ടുകാർ പുതുതായെടുത്ത സ്ഥലത്ത് ഒത്തുകൂടുമെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തും നാട്ടുകാരും ചേർന്ന് 31 ലക്ഷം രൂപക്കാണ് 12 സെൻറ് സ്ഥലം വാങ്ങിയത്. ഇൗ സ്ഥലത്തോട് ചേർന്നുള്ള ഒന്നര ഏക്കറോളം പുറേമ്പാക്ക് ഭൂമിയും സ്കൂൾ കുട്ടികൾക്ക് ഉപയോഗിക്കുന്നതിനാവും. നാട്ടുകാർ ഏക മനസ്സോടെ ഒന്നിച്ചിറങ്ങിയതിനാലാണ് സ്ഥലമെടുക്കാൻ കഴിഞ്ഞത്. തിങ്കളാഴ്ച വൈകീട്ട് 3.30നാണ് ജനപ്രതിനിധികൾക്കും കുട്ടികൾക്കും ഒപ്പം നാട്ടുകാർ ഒത്തുകൂടുന്നത്. വാർത്തസമ്മേളനത്തിൽ സ്കൂൾ വികസന സമിതി ചെയർമാൻ വാർഡ് മെംബർ ടി.കെ. ഹിതേഷ് കുമാർ (കൺ), ഹെഡ്മാസ്റ്റർ സി.കെ. സിദ്ദീഖ് (ട്രഷ), പി.ടി.എ പ്രസിഡൻറ് ഒ.പി. അസ്സൻ കോയ, കെ.സി.എ. സലാം, പ്രവീൺ പുതുക്കുടി, കെ. ശ്രീധരൻ എന്നിവർ പെങ്കടുത്തു. വാേനാത്സവം സംഘടിപ്പിച്ചു കുന്ദമംഗലം: ചെത്ത്കടവ് പൊതുജന വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ വാനോത്സവം സംഘടിപ്പിച്ചു. സൗരയൂഥത്തിലെ നക്ഷത്രങ്ങളെക്കുറിച്ച് കൂടുതലറിയാനും ടെലിസ്കോപ് ഉപയോഗിച്ച് ആകാശ നിരീക്ഷണം നടത്തി ചന്ദ്രനെ കൂടുതൽ അറിയാനും കുട്ടികൾക്ക് അവസരമുണ്ടായി. കോഴിക്കോട് ജില്ല ലൈബ്രറി കൗൺസിൽ എക്സി. അംഗം വി.പി. ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. പി. രാധാകൃഷ്ണൻ, എം.എം. രജയ്, പി. രാജീവ്, എ. ഗിരീഷ്, പി.ടി. അനിൽ കുമാർ എന്നിവർ സംസാരിച്ചു. എ. സുരേന്ദ്രൻ, വി.പി. നാസർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.