------------ ഈങ്ങാപ്പുഴ: വയനാടൻ മലനിരയോട് ചേർന്ന് കിടക്കുന്ന മരുതിലാവിൽ പച്ചക്കറികൃഷിയിൽ ഹരിതവസന്തം തീർക്കുകയാണ് രാജൻ തേക്കിൻകാട് എന്ന കർഷകൻ. ഒരു പതിറ്റാണ്ടായി കൃഷി ആരംഭിച്ചിട്ട്. ജീവിതമാർഗമെന്ന നിലയിൽ പച്ചക്കറികൃഷിയിൽ ജീവിതം പൂർണമായി സമർപ്പിച്ചിരിക്കുകയാണ് ഈ കർഷകൻ. വർഷത്തിൽ രണ്ടുതവണ കൃഷി ചെയ്യുന്ന ഇദ്ദേഹം പയർകൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അരയേക്കറിലാണ് ആദ്യകാലത്ത് കൃഷി ചെയ്തുവന്നിരുന്നത്. അധ്വാനത്തിെൻറ ആത്മനിർവൃതിയിൽ ഇന്ന് പയർകൃഷിയിൽ രാജൻ പൂർണ സംതൃപ്തനാണ്. ഇത്തവണ ചെങ്കുത്തായ മലഞ്ചെരുവിലെ രണ്ടേക്കർ തരിശുഭൂമി പാട്ടത്തിനെടുത്ത് കളകൾ നീക്കം ചെയ്ത് തട്ട് തട്ടാക്കി കുമ്മായം ചേർത്ത് മണ്ണൊരുക്കി രണ്ടാഴ്ചക്ക് ശേഷം വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടി എന്നിവ അടിവളമായി ചേർത്ത് തടമെടുത്താണ് ക്യഷി. വയനാട്ടിലെ ഒരു കർഷകനിൽ നിന്നും വാങ്ങിയ 'കാർകൂന്തൽ' എന്ന ഇനം പയർവിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്തിരിക്കുന്നത്. കോടഞ്ചേരി കൃഷിഓഫിസർ കെ.എ. ഷബീർ അഹമ്മദ്, കൃഷി അസിസ്റ്റൻറുമാരായ മിഷേൽ ജോർജ്, കെ. രാജേഷ്, സലീന കെ.പി എന്നിവരടങ്ങുന്ന കൃഷിഭവൻ ഉദ്യോഗസ്ഥരുടെ സാങ്കേതിക സഹായവും കൃഷിവകുപ്പിെൻറ സമഗ്ര പച്ചക്കറി വികസന പദ്ധതിയിലുൾപ്പെടുത്തിയുള്ള സഹായവും ഇദ്ദേഹത്തിന് തെൻറ കൃഷി തുടരാനുള്ള പ്രചോദനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.