മുക്കം: പ്രതികൂല സാഹചര്യങ്ങളെ തരണംചെയ്തു എം.ബി.ബി.എസിനു ഉന്നതവിജയം നേടിയ മൈസൂർമല എളമ്പിലാശ്ശേരി കൃഷ്ണെൻറയും രാധയുടെയും മകൾ ഗ്രീഷ്മക്ക് മുരിങ്ങംപുറായി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനവും വരവേൽപ്പും നൽകി. സംവരണ വിഭാഗത്തിൽ ഒാൾ ഇന്ത്യ തലത്തിൽ 95മതായാണ് ഗ്രീഷ്മക്ക് അഡ്മിഷൻ ലഭിച്ചിരുന്നത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.ടി. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സത്യൻ മുണ്ടയിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് യു.പി. മരക്കാർ, സമാൻ ചാലൂളി, പി.വി. സുരേന്ദ്രലാൽ, ഗ്രാമ പഞ്ചായത്ത് മെംബർ പി.പി. ശിഹാബ്, പി. പ്രേമദാസൻ, അബു മലാംകുന്ന്, കെ.ജെ. ജോസഫ്, സുരേഷ് ഭഗവതിക്കാവ്, ബാലകൃഷ്ണൻ എളമ്പിലാശ്ശേരി, ഫൈസൽ ആനയാംകുന്ന്, എം.ടി. കരീം, കുഞ്ഞാലി മമ്പാട്ടു, സചിത്രൻ പി.സി. എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.