മുക്കം: എെൻറ മുക്കം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫിസും സന്നദ്ധസേന രൂപവത്കരണവും നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിലെ ഏത് പ്രതിസന്ധികളെയും തരണംചെയ്യുകയെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച സന്നദ്ധസേനയുടെ പ്രവർത്തനവും ഇതോടെ തുടക്കമായി. സേനയുടെ ചീഫ് കോഒാഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട അഷ്കർ സർക്കാർപറമ്പിലിന് തിരിച്ചറിയൽരേഖയും സന്നദ്ധസേനാ ജാക്കറ്റും ചടങ്ങിൽ കുഞ്ഞൻ മാസ്റ്റർ വിതരണം ചെയ്തു. സാമൂഹിക സേവന സന്നദ്ധ മേഖലയിൽ മികവുതെളിയിച്ച ഹുസൈൻ കൽപ്പൂരിനെ വേദിയിൽ ആദരിച്ചു. എെൻറ മുക്കം ചാരിറ്റബിൾ സൊസൈറ്റിയുടെ ലോഗോ ജില്ല പഞ്ചായത്തംഗം സി.കെ. കാസിം പ്രകാശനം ചെയ്തു. സലീം പൊയിലിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വി.എൻ. ശുഹൈബ്, മുക്കം നഗരസഭ കൗൺസിലർ മുക്കം വിജയൻ, കാരശ്ശേരി ഗ്രാമപഞ്ചായത്തംഗം ജി.അബ്ദുൽ അക്ബർ, വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് പ്രസിഡൻറ് കെ.സി. നൗഷാദ്, വ്യാപാരി വ്യവസായി സമിതി മുക്കം മേഖല സെക്രട്ടറി ടി.എ. അശോക്, ഫിറോസ് പത്രാസ്, ബർക്കത്തുല്ല ഖാൻ, അഷ്കർ സർക്കാർപറമ്പ്, മനു മാരാത്ത്, ബാവ ഒളകര, അസ്ബാബ് എന്നിവർ സംസാരിച്ചു. എം.കെ. മമ്മദ് സ്വാഗതവും എൻ. ശശികുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.