പ്രതിഭകളെ ആദരിച്ചു

കൊടിയത്തൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂനിറ്റി​െൻറ നേതൃത്വത്തിൽ കൊടിയത്തൂരിലെ . വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ എ.പി. ജെനീഷ, റിസ്‌വാന സുൽത്താന, മുബീൻ, എം.എസ്സി നഴ്സിങ് പ്രവേശനപ്പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ റസ്ന പറകുഴി എന്നിവരെയാണ് ആദരിച്ചത്. ജില്ല പഞ്ചായത്ത് മെംബർ ഷറഫുന്നീസ ടീച്ചർ ഉദ്ഘാടനം ചെയ്തു. യുനിറ്റ് പ്രസിഡൻറ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുറഹ്മാൻ, സാറ ടീച്ചർ, റഫീഖ് മാളിക, എം.എ. അബ്ദുൽ അസീസ്, ആരിഫ്, കെ.ടി. മൻസൂർ, അബ്ദു സമദ് കണ്ണാട്ടിൽ എന്നിവർ സംസാരിച്ചു. യുനിറ്റ് സെക്രട്ടറി ഹുസ്സൻ പുതുക്കുടി സ്വാഗതവും സി.കെ. അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.