മുക്കം: കുന്ദമംഗലം ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്ക് ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വിസ്മയ കൂടാരം എന്ന തലക്കെട്ടിൽ ഗണിതം, ഭാഷ, അഭിനയം എന്നിവയിൽ അഞ്ചു മേഖലകളായി തിരിച്ചാണ് പഠന ക്യാമ്പ് ഒരുക്കിയത്. മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻറിഡിങ് കമ്മിറ്റി ചെയർമാൻ എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബിജു അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ നാസർ, ആർ.പി. ലിനറ്റ് ഷിബിലി എന്നിവർ സംസാരിച്ചു. അഷ്റ, ബിൻസി, ആമി ദത്ത്, സലീന, സമീറ, വിനീത എന്നിവർ നേതൃത്വം നൽകി. മുട്ടക്കോഴി വിതരണം മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2017-18 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി മുട്ടക്കോഴി വിതരണം നടത്തി. 1002 വീടുകളിലായി 6000 കോഴിയാണ് ഈ വർഷം വിതരണം ചെയ്യുന്നത്. കാരമൂലയിൽ നടന്ന വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിനോദ് നിർവഹിച്ചു. വൈസ്പ്രസിഡൻറ് വി.പി. ജമീല അധ്യക്ഷത വഹിച്ചു. മെംബർമാരായ ദിവ്യ എം. കാട്ടുംപോയിലിൽ, സവാദ് ഇബ്റാഹിം കണ്ണാട്ടുകുഴി, സജീഷ്, മജീദ്കാരമൂല, കെ. ഭാസ്കരൻ, ലീല വടക്കേകുന്നത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.