പ്രതിഷേധിച്ചു

മുക്കം: കെട്ടിട നിർമാണ ക്ഷേമനിധി വിഹിതം 20 രൂപയിൽനിന്ന് ഒറ്റയടിക്ക് 50 രൂപയായി വർധിപ്പിച്ച നടപടിയിൽ ഐ.എൻ.എൽ.സി ജില്ല കമ്മിറ്റി യോഗം . വാർഷിക അംഗത്വം പുതുക്കുന്ന സമയമായതിനാൽ പല തൊഴിലാളികളും നേരത്തെതന്നെ ബാങ്കിൽ പണമടച്ചവരാണ്. വർധിപ്പിച്ച അംശാദായ തുക 2019 ജനുവരി മുതൽ മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കൊല്ലിയിൽ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ടി.കെ. സാമി, കെ.ടി. ജനദാസൻ, അബ്ദുല്ല കുമാരെനല്ലൂർ, അബ്ദുൽ മജീദ്, കുഞ്ഞി കേളപ്പൻ, കെ.പി. രാധാകൃഷ്ണൻ, ഇ.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.