നരിക്കുനി: ഈ വർഷത്തെ കൊടുവള്ളി ഉപജില്ല കലോത്സവത്തിൽ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനവും സബ്ജില്ല തലത്തിൽ എട്ടാംസ്ഥാനവും നേടിയ പന്നിക്കോട്ടൂർ ജി-.എൽ.പി സ്കൂളിലെ കുരുന്നു പ്രതിഭകളെ നാട്ടുകാരും പി ടി.എയും അധ്യാപകരും അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് ടി.പി. അജയെൻറ അധ്യക്ഷതയിൽ വാർഡ് മെംബർ നിഷ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.സി. അബ്ദുസ്സലാം, ഒ.പി. മുഹമ്മദ് അബ്ബാസ് കുണ്ടുങ്ങര, ടി.പി. ബാലൻ നായർ, എൻ.കെ. അഹമ്മദ്, വി. ഷാഹിദ, പി. അബ്ദുള്ള, നീന, ബിജിന രാജ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.