പുതുവത്സരം: നഗരത്തിൽ ഗതാഗത ക്രമീകരണം

കോഴിക്കോട്: പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ജനപ്രവാഹവും വാഹനത്തിരക്കും ക്രമീകരിക്കുന്നതിനായി തിങ്കളാഴ്ച നഗരത്തിൽ ഗതാഗത ക്രമീകരണം. ഒരാൾ മാത്രമായി യാത്രചെയ്യുന്ന നാലുചക്ര വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ പുറത്ത് പാർക്ക് ചെയ്യണം. പുതുവത്സര ആഘോഷ ദിവസങ്ങളിൽ സിറ്റി പൊലീസ് പരിധിയിൽ വാഹന പരിശോധന കർശനമാക്കും. വാഹന സംബന്ധമായ എല്ലാ രേഖകളും വാഹനത്തിൽ സൂക്ഷിക്കണം. വാഹനങ്ങൾക്ക് ഞായറാഴ്ച വൈകീട്ട് ഏഴിനുശേഷം ബീച്ചിലേക്ക് പ്രവേശനം അനുവദിക്കില്ല. മദ്യപിച്ച് വാഹനം ഒാടിക്കുന്നവർക്കെതിരെയും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. കൂടാതെ, വിവിധ ഭാഗങ്ങളിൽ ഷാഡോ പൊലീസിനെ നിയമിച്ചിട്ടുണ്ടെന്നും പൊലീസ് കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.