സമര വിളംബര കൺവെൻഷൻ

ഈങ്ങാപ്പുഴ: ചുരത്തിലെ യാത്രദുരിതത്തിന് ശാശ്വത പരിഹാര നടപടികൾ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.എൽ.എ സി. മോയിൻകുട്ടി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം വൻവിജയമാക്കാൻ ചേർന്നു. ഈങ്ങാപ്പുഴ കോൺഗ്രസ് ഭവനിൽ ചേർന്ന കൺവെൻഷൻ സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നന്ദകുമാർ അധ്യക്ഷത വഹിച്ചു. ഹെയർപിൻ വളവുകൾ വീതികൂട്ടുന്നതിന് ആവശ്യമായ വനഭൂമിക്ക് അനുമതി ലഭിച്ച് ഒന്നര വർഷമായിട്ടും ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാത്തത് കടുത്ത അലംഭാവമാണെന്ന് കൺവെൻഷൻ ആരോപിച്ചു. സി.കെ. കാസിം, അന്നമ്മ മാത്യു, ബാബു പീറ്റർ, റോയി കുന്നപ്പള്ളി, ഒ.കെ. ഹംസ, പി.എം.എ. റഷീദ്, ഒതയോത്ത് അഷ്റഫ് എന്നിവർ സംസാരിച്ചു. സമരസമിതി ഭാരവാഹികളായി വി.ഡി. ജോസഫ് (ചെയർ), വി.കെ. ഹുസൈൻകുട്ടി (കൺ), ബിജു താന്നിക്കാക്കുഴി (കോഒാഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. ഈങ്ങാപ്പുഴ കേന്ദ്രീകരിച്ച് അനധികൃത മദ്യ മയക്കുമരുന്ന് വിൽപന വ്യാപകമാകുന്നു ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് മദ്യ മയക്കുമരുന്ന് മാഫിയകൾ സ്റ്റാൻഡിൽ വിലസുന്നു. ആറു മണിക്ക് ശേഷം ബസ്സുകൾ സ്റ്റാൻഡിൽ കയറാത്ത സാഹചര്യം മുതലെടുത്ത് ഇവർ സ്റ്റാൻഡി​െൻറ നിയന്ത്രണം ഏറ്റെടുക്കുകയാണ്. ബസ്സ്റ്റാൻഡിനോട് ചേർന്നുള്ള കാത്തിരിപ്പുകേന്ദ്രത്തിലെ ട്യൂബ് ലൈറ്റ് ഇവർ കഴിഞ്ഞ രാത്രി അടിച്ചുതകർത്തു. ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും ഇവിടെ വ്യാപകമാണ്. വിദ്യാർഥികൾ അടക്കം ദിവസവും ആയിരക്കണക്കിന് യാത്രക്കാർ വന്ന് പോകുന്ന ബസ്സ്റ്റാൻഡും പരിസരവും താവളമാക്കിയാണ് അനധികൃതമായി മദ്യവും മറ്റു ലഹരിവസ്തുക്കളും വിൽപന നടത്തുന്നത്. ലഹരി മാഫിയക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്ന് മുസ്ലിം ലീഗ് ഈങ്ങാപ്പുഴ യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. വരുവൻകാലയിൽ മൊയ്തു മുട്ടായി അധ്യക്ഷത വഹിച്ചു. ഒ.കെ ഹംസ, കെ.പി സുനീർ, ഷംസീർ പൊത്താറ്റിൽ, പി.എം മുഹമ്മദ് ഹാജി, എം.എ ബഷീർ, അഷറഫ് പൂലോട്, മുതുവാടൻ മൊയ്തീൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.