മാവൂർ: 31 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന മാവൂർ ഗ്രാമപഞ്ചായത്ത് ലൈബ്രേറിയൻ എ. രാജ്മോഹന് ഭരണസമിതി യാത്രയയപ്പ് നൽകി. കാരശ്ശേരി കുമാരനെല്ലൂർ സ്വദേശിയായ രാജ്മോഹൻ മികച്ച ലൈബ്രേറിയൻ എന്ന നിലയിൽ വളരെ മുമ്പുതന്നെ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ്. ലൈബ്രറി ഉത്തരവാദിത്തങ്ങൾക്കൊപ്പം ഗ്രാമ പഞ്ചായത്ത് പ്രവർത്തനങ്ങളിലും ഒരു കൈ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യാത്രയയപ്പ് യോഗം പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാക്ക് അധ്യക്ഷത വഹിച്ചു. എം. ധർമജൻ, വി. ബാലകൃഷ്ണൻ നായർ, വി.എസ്. രഞ്ജിത്ത്, വി.കെ. റസാഖ്, സാദിഖ് മഹ്ദൂം, രാജീവ് കച്ചേരിക്കുന്ന്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. ഉസ്മാൻ, കവിതാഭായ് എന്നിവർ സംസാരിച്ചു. രാജ്മോഹന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് പഞ്ചായത്ത് സെക്രട്ടറി എം.എ. റഷീദ് എന്നിവർ ഉപഹാരങ്ങൾ നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.സി. വാസന്തി വിജയൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എം.എ. റഷീദ് നന്ദിയും പറഞ്ഞു. mvr yathrayayap 31 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ലൈബ്രേറിയൻ എ. രാജ്മോഹന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.