മർകസ് റൂബി ജൂബിലി: അന്താരാഷ്​ട്ര അക്കാദമിക്​ കോണ്‍ഫറന്‍സ്​ തുടങ്ങി

കോഴിക്കോട്: മർകസ് റൂബി ജൂബിലിയുടെ ഭാഗമായി അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സ് മർകസ് നോളജ് സിറ്റിയിൽ ആരംഭിച്ചു. മലേഷ്യന്‍ നാഷനല്‍ യൂണിവേഴ്‌സിറ്റിയുമായും ഇറ്റലിയിലെ തവാസുല്‍ സ​െൻറര്‍ ഫോര്‍ റിസര്‍ച് ആന്‍ഡ് ഡയലോഗുമായും സഹകരിച്ച് ഇസ്‌ലാമും ലോകവും എന്ന ശീർഷകത്തിലാണ് കോൺഫറൻസ്. പ്രഫ. ഡോ. ദത്തോ സക്കരിയ സ്താപ ഉദ്‌ഘാടനം ചെയ്‌തു. മലേഷ്യൻ യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. ദത്തോ മുഹമ്മദ് യൂസുഫ് ഉസ്‌മാൻ മുഖ്യപ്രഭാഷണം നടത്തി. മലേഷ്യയിലെ കേബംഗാൻ യൂനിവേഴ്‌സിറ്റിയിലെ സയൻസ് ആൻഡ് ടെക്നോളജി ചെയർമാൻ ഡോ. ഫൈസൽ മുഹമ്മദ്, മർകസ് ഡയറക്ടർ ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവർ പ്രബന്ധമവതരിപ്പിച്ചു. photo: markaz33 റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സ് നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് മലേഷ്യയിലെ പ്രഫ. ഡോ. ദത്തോ സക്കരിയ സ്താപ ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.