തൊഴിൽ പരിശീലനം

കോഴിക്കോട്: കേന്ദ്ര മാനവ വിഭവശേഷി വകുപ്പി​െൻറ കമ്യൂണിറ്റി ഡെവലപ്മ​െൻറ് ത്രൂ പോളിടെക്നിക് പദ്ധതിയുടെ ഭാഗമായി മലാപ്പറമ്പ് ഗവ. വനിത പോളി ടെക്നിക് കോളജിൽ ഫുഡ് പ്രോസസിങ് ആൻഡ് ഡി.ടി.പി, കോളജിന് കീഴിലെ ചാത്തമംഗലം സ​െൻററിൽ സോപ്പ്, റെഡിമെയ്ഡ് ഗാർമ​െൻറ്സ് ആൻഡ് കാരിബാഗ് നിർമാണം, ചേളന്നൂർ സ​െൻററിൽ റെഡിമെയിഡ് ഗാർമ​െൻറ്സ് ആൻഡ് കാരിബാഗ് നിർമാണം, കൊടുവള്ളി സ​െൻററിൽ ഫാഷൻ ഡിസൈനിങ്, മാവൂർ സ​െൻററിൽ സോപ്പ്, റെഡിമെയ്ഡ് ഗാർമ​െൻറ്സ് ആൻഡ് കാരിബാഗ് നിർമാണം, ഒളവണ്ണ സ​െൻററിൽ ഫാഷൻ ഡിസൈനിങ് എന്നീ കോഴ്സുകളിൽ സൗജന്യ തൊഴിൽ പരിശീലനം തുടങ്ങുന്നു. താൽപര്യമുള്ളവർ ജനുവരി മൂന്നിന് 10 ന് മലാപ്പറമ്പ് ഗവ. വനിത പോളിടെക്നിക് കോളജിൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്. ഫോൺ: 944 7009 383, 811 3060 138. പൊലീസിനെ കറക്കിയ മോഷ്ടാവ് പിടിയിൽ വെള്ളിമാടുകുന്ന്: പൊലീസിന് ഏറെ പഴികേട്ട മോഷ്ടാവ് പിടിയിൽ. ചെലവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മൂന്നു മാസത്തിനിടെ മൂന്നു തവണ ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ച മായനാട് പയ്യടി സുബിൻ (23) ആണ് ചേവായൂർ പൊലീസി​െൻറ പിടിയിലായത്. ക്ഷേത്രത്തിൽ നിരന്തരം മോഷണശ്രമവും മോഷണവും നടന്നതിനെ തുടർന്ന് കമ്മിറ്റി കാമറ സ്ഥാപിച്ചിരുന്നു. മുഖംമൂടി ധരിച്ച് മോഷണത്തിനെത്തുന്ന ആളി​െൻറ ചിത്രം കാമറയിൽ പതിഞ്ഞെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇതേതുടർന്ന് ചേവായൂർ എസ്.െഎ ഇ.കെ. ഷിജു ക്ഷേത്രത്തിൽ ബുക്ക്വെച്ച് രാത്രികാല പട്രേളിങ് ഏർപ്പെടുത്തി ഒപ്പുവെപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ ഒപ്പിടാനെത്തിയ എ.എസ്.െഎ ബാലകൃഷ്ണനും ഹോംഗാർഡും ഭണ്ഡാരം കുത്തിത്തുറക്കുന്ന മോഷ്ടാവിനെ കാണുകയായിരുന്നു. പൊലീസിനെ കണ്ട് ഒാടിമറഞ്ഞ മോഷ്ടാവിൽനിന്ന് ഒാടുന്നതിനിടെ ബാഗിൽനിന്ന് കാർഡ് നഷ്ടപ്പെടുകയായിരുന്നു. കാർഡ് കണ്ടെടുത്ത പൊലീസ് അന്വേഷണത്തിനെടുവിൽ പ്രതിയെ പിടികൂടി. ചേവായൂർ എസ്.െഎ മുരളീധരൻ ഡിവൈ.എസ്.പി സ്ക്വാഡിലെ സിവിൽ പൊലീസ് ഒാഫിസർമാരായ ഷാലു, പ്രബിൻ, വിജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. ku cap സുബിൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.