കോഴിക്കോട്: ആരോഗ്യമേഖലയിലെ അശാസ്ത്രീയമായ െപൻഷൻ പ്രായ വർധനവിനെതിരെ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് രണ്ടുദിവസം പിന്നിട്ടു. കേരള മെഡിക്കോസ് ജോയൻറ് ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിലാണ് പി.ജി ഡോക്ടർമാരും ഹൗസ് സർജന്മാരും ഉൾപ്പെടുന്ന മെഡിക്കൽ വിദ്യാർഥികൾ പണിമുടക്ക് തുടരുന്നത്. 1500ഓളം പേരാണ് ശനിയാഴ്ച സമരത്തിൽ പങ്കെടുത്തത്. മെഡിക്കൽ അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എയുടെ പിന്തുണയും ഇവർക്കുണ്ട്. മെഡിക്കൽ കോളജിൽ സമരത്തിെൻറ ഭാഗമായി പ്രതിഷേധ ഫ്ലാഷ്മോബ് നടത്തി. പൊതുജനങ്ങൾക്കായി ബോധവത്കരണക്ലാസും സംഘടിപ്പിച്ചു. ഇവിടെ സമരപ്പന്തലും ഒരുങ്ങിയിട്ടുണ്ട്. ശനിയാഴ്ച പൊതുെവ ഒ.പിയിൽ തിരക്കു കുറവായിരുന്നു. ഒ.പിയിലെത്തിയവരെ അത്യാഹിത വിഭാഗത്തിൽ ആവശ്യത്തിന് സജ്ജീകരണം ഒരുക്കിയതിനാലും തിരക്കു കുറവായതിനാലും രോഗികൾക്ക് കാര്യമായ ബുദ്ധിമുട്ടനുഭവപ്പെട്ടില്ല. mch strike മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടർ നടത്തുന്ന പണിമുടക്കിെൻറ ഭാഗമായി നടന്ന ഫ്ലാഷ്മോബിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.