മാവൂർ: പരമ്പരാഗത കൃഷി രീതിയിൽ പരിശീലനം നേടാൻ വിദ്യാർഥികൾ പാടത്തിറങ്ങി. വെള്ളിമാട്കുന്ന് ജെ.ഡി.റ്റി ഇസ്‌ലാം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് കൊയ്ത്തും മെതിയും പഠിക്കാൻ എത്തിയത്. കർഷക അവാർഡ് ജേതാവായ മാവൂർ നൊട്ടിവീട്ടിൽ ആറ്റുപുറത്ത് മരക്കാർ ബാവയുടെ ഏഴ് ഏക്കറോളം വയലിൽ വിളഞ്ഞ നെൽകൃഷിയുടെ വിളവെടുപ്പിലാണ് വിദ്യാർഥികൾ പങ്കാളികളായത്. രാവിലെ മുതൽ ഉച്ചവരെ വിദ്യാർഥികൾ കൊയ്ത്തിലും മെതിയിലും പങ്കാളികളായി. വെള്ളിപറമ്പ് ജി.എൽ.പി സ്കൂളിൽ നടക്കുന്ന എൻ.എസ്.എസ് സപ്തദിന ക്യാമ്പിെൻറ ഭാഗമായാണ് വിദ്യാർഥികൾ പാടത്തിറങ്ങിയത്. ക്യാമ്പിൽ കഴിഞ്ഞദിവസം മരക്കാർ ബാവയുടെ കൃഷിെയക്കുറിച്ചുള്ള ക്ലാസ് ഉണ്ടായിരുന്നു. പ്രോഗ്രാം ഓഫിസറായ സബീന ബീഗം, എം.സി. മനോജ്, ഷഫീർഅലി എന്നിവർ നേതൃത്വം നൽകി. ക്രിസ്മസ് -പുതുവത്സര ആഘോഷം മാവൂർ: ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു. സ്ഥാപനത്തിലെ സ്ഥാപകാംഗവും തുടക്കം മുതലുള്ള അധ്യാപികയുമായ എ.എസ്. ശബ്നം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സി.കെ. ശബ്ന, സി. സാജിദ, ടി.എം. മറിയ, ടി. രാജലക്ഷ്മി, പി. ബിന്ദു, കെ. രമ്യ, ഒ. അജയകുമാരി, വി.കെ. അയിഷ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.