എന്‍.സി.സി ദേശീയോദ്ഗ്രഥന ഘോഷയാത്ര ഇന്ന്

ഫറോക്ക്: ഫാറൂഖ് കോളജില്‍ നടക്കുന്ന ദേശീയോദ്ഗ്രഥന ക്യമ്പി‍​െൻറ ഭാഗമായുള്ള സാംസ്കാരിക ഘോഷയാത്ര ഇന്ന് മൂന്നിന് രാമനാട്ടുകര ബൈപാസിൽ തുടങ്ങുമെന്ന് ക്യാമ്പ് അഡ്ജുറൻറ് ക്യാപ്റ്റന്‍ ഡോ. അബ്ദുല്‍ അസീസ് അറിയിച്ചു. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് 600 ഓളം കാഡറ്റുകളും 100 ഓളം ഉദ്യോഗസ്ഥരും സാംസ്കാരിക ഘോഷയാത്രയില്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങള്‍ അവതരിപ്പിക്കും. ശനിയാഴ്ച കോഴിക്കോട് സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ കാഡറ്റുകളുമായി സംവദിച്ചു. യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമി​െൻറ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് റഷ്യന്‍ നാഷനല്‍ കോര്‍പ്സി‍​െൻറ ദേശീയോദ്ഗ്രഥന ക്യമ്പില്‍ പങ്കെടുത്ത കേഡറ്റ് സംഗീത മാധവനെ ആദരിച്ചു. െലഫ്. അബ്ദുല്‍ റഷീദ് നേതൃത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.