വള്ളില്‍ കടവില്‍ ഇക്കോ ടൂറിസത്തിന് പിന്തുണ നല്‍കുമെന്ന്- എം.പി

അത്തോളി: വള്ളില്‍ കടവില്‍ ഇക്കോ ടൂറിസത്തിനാവശ്യമായ പദ്ധതി തയാറാക്കുന്നതിന് പിന്തുണ നല്‍കുമെന്നും ഇതിനുവേണ്ടി കലക്ടറുമായി സംസാരിക്കുമെന്നും എം.കെ. രാഘവന്‍ എം.പി പറഞ്ഞു. വള്ളില്‍ കടവ് പൂരത്തി​െൻറ നാലാം ദിവസത്തെ സാംസ്‌കാരിക കലാസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂര്‍ രവീന്ദ്രന്‍ അധ്യക്ഷനായി. പി.കെ. സന്തോഷ്, എന്‍. സോമന്‍, കെ. ബാലന്‍ അണ്ടിക്കോട്, ബഷീര്‍ തയ്യില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വില്‍ കലാമേളയും കലാസന്ധ്യയും അരങ്ങേറി. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പൂരം ഞായറാഴ്ച രാതി ഒമ്പതിന് നടക്കുന്ന ഗാനമേളയോടെ സമാപിക്കും. vallilkadav pooram വള്ളില്‍ കടവ് പൂരത്തി​െൻറ നാലാം ദിനത്തില്‍ നടന്ന സാംസ്‌കാരിക സന്ധ്യ എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.