കുറ്റിക്കാട്ടൂർ: ജെ.ഡി.റ്റി ഇസ്ലാം വി.എച്ച്.എസ്.ഇ വിദ്യാർഥികൾ വെള്ളിപറമ്പ് ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ചിരാത് സപ്തദിന എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ പെരുവയൽ ഗ്രാമ പഞ്ചായത്തിലെ നൂറുവീടുകളിൽ ഹരിത ഭവന പദ്ധതി, കുടിവെള്ള പരിശോധന, അമ്മക്കൊരു അടുക്കളത്തോട്ടം, അമ്മ അറിയാൻ കുടുംബ സദസ്സ്, പ്ലാൻ യുവർ ലൈഫ്, കൊയ്ത്തും മെതിയും, ഇ.എൻ.ടി പരിശോധന ക്യാമ്പ്, മാപ്പിളപ്പാട്ട് കലാസന്ധ്യ എന്നിവയുണ്ടായിരുന്നു. സമാപനം കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. എച്ച്.എം വി. ഫൗസിയ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഫെബിന ബീഗം റിപ്പോർട്ട് അവതരിപ്പിച്ചു. ജെ.ഡി.റ്റി സെക്രട്ടറി സി.പി. കഞ്ഞുമുഹമ്മദ്, ബാപ്പു വെള്ളിപറമ്പ്, വാർഡ് മെംബർമാരായ കൃഷ്ണൻകുട്ടി വലിയപറമ്പിൽ, സൈറാബി, ഒ.പി. മഹിജകുമാരി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ സി. ഹാരിസ്, എ. ബിന്ദു, പി.ടി.എ ഭാരവാഹികളായ എൻ.കെ. ആനന്ദൻ, എ.പി. ആനന്ദൻ എന്നിവർ സംസാരിച്ചു. kutti2.jpg ജെ.ഡി.റ്റി ഇസ്ലാം വി.എച്ച്.എസ്.ഇ വിദ്യാർഥികൾ വെള്ളിപറമ്പ് ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ചിരാത് സപ്തദിന എൻ.എസ്.എസ് ക്യാമ്പ് സമാപനച്ചടങ്ങ് ബ്ലോക് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.